ചെന്നൈ: പ്രശസ്ത നടി തൃഷയെക്കുറിച്ചുള്ള വിവാദമായ "ദ്വയാർത്ഥ" പരാമർശത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട ഉദയനിധി സ്റ്റാലിനെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കാൻ ചൊവ്വാഴ്ച മദ്രാസ് ഹൈക്കോടതി പോലീസിനോട് ആവശ്യപ്പെട്ടു. അന്വേഷണവുമായി എപ്പോൾ ആവശ്യപ്പെട്ടാലും പ്രതിപക്ഷ നേതാവ് സഹകരിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
തിങ്കളാഴ്ച തഞ്ചാവൂരിൽ കാവേരി വിഷയവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധ യോഗത്തിൽ നടത്തിയ പരാമർശങ്ങളെ തുടർന്ന് ചോദ്യം ചെയ്യാനായി ഉദയനിധിയുടെ നീലാങ്കരയിലെ വസതിയിൽ പോലീസ് എത്തിയ ഉടൻ തന്നെ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, ഡി.എം.കെ നേതാവിനെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യലിനായി തഞ്ചാവൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു.
അപകീർത്തികരമായ വാക്കുകൾ ഉപയോഗിച്ചതിനും ഒരു സ്ത്രീയുടെ അന്തസ്സിനെ അപമാനിച്ചതിനും ഉള്ള വിവിധ വകുപ്പുകൾ പ്രകാരമാണ് പോലീസ് അദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്.വാദത്തിനിടയിൽ, തഞ്ചാവൂർ പോലീസിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ വിജയ് നാരായണൻ, ഉദയനിധിയെ തഞ്ചാവൂരിലേക്ക് കൊണ്ടുപോയെങ്കിലും അദ്ദേഹത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി. അദ്ദേഹത്തെ ചോദ്യം ചെയ്യാനും സ്റ്റേഷൻ ജാമ്യത്തിൽ വിടാനുമാണ് സർക്കാരിന്റെ ഉദ്ദേശമെന്നും അഡ്വക്കേറ്റ് ജനറൽ അറിയിച്ചു.
ഉദയനിധി സ്റ്റാലിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യില്ലെന്നും, ചോദ്യം ചെയ്യലിന് ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുമെന്നുമുള്ള തമിഴ്നാട് സർക്കാരിന്റെ ഉറപ്പ് മദ്രാസ് ഹൈക്കോടതി രേഖപ്പെടുത്തി.

Comments