
ബലൂചിസ്താന്‍: പാകിസ്താനില്‍ പൊതുതെരഞ്ഞെടുപ്പിനിടെ ഭീകരര്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 31 പേര് കൊല്ലപ്പെട്ടു. ബലൂചിസ്താനിലെ ക്വേട്ടയിലാണ് ബുധനാഴ്ച രാവിലെ സ്ഫോടനം നടന്നത്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
ക്വേട്ടയിലെ എന്‍.എ-260 മണ്ഡലത്തിലാണ് 11 മണിയോടെ ചാവേര്‍ പൊട്ടിത്തെറിച്ചത്. മരിച്ചവരില്‍ പോലീസുകാരും ഉള്‍പ്പെടുന്നു. വോട്ട് ചെയ്യാന്‍ എത്തിയവരെ ലക്ഷ്യമിട്ടായിരുന്നു സ്ഫോടനം. പോളിംഗ് സ്റ്റേഷനിലേക്ക് കയറാനെത്തിയ ചാവേറിനെ പോലീസുകാര്‍ തടഞ്ഞതോടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇമ്രാന് ഖാന്റെ പാകിസ്താന് തെഹ്രികി ഇന്‍സാഫ്, നവാസ് ഷെരിഫിന്റെ പാകിസ്താന് മുസ്ലീം ലീഗ്-നവാസ്, ബിലാവല്‍ ഭൂട്ടോ സര്‍ദാരി നയിക്കുന്ന പാകിസ്താന് പീപ്പിള്‍സ് പാര്‍ട്ട എന്നീ കക്ഷികളാണ് തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായുള്ളത്.






