
മനില: മഗ്സസെ പുരസ്കാര വേദിയില്‍ രാജ്യത്തിന്റെ അഭിമാനമുഹൂര്ത്തമുയര്ത്തി ഡോ. ഭരത് വട്വാനിയും, സോനം വാങ്ചുകും. രണ്ടു ഇന്ത്യക്കാരുള്‍പ്പെടെ ആറു പേര്‍ക്കാണ് ഈ വര്‍ഷത്തെ മഗ്സസെ പുരസ്കാരം. നെബേല്‍ പുരസ്കാരത്തിന്റെ ഏഷ്യന്‍ പതിപ്പായ രമണ്‍ മഗ്സസെ പുരസ്കാരത്തിനാണ് രണ്ടു പേര് ഇന്ത്യന്‍ അഭിമാനമായത്.
രണ്ടു ഇന്ത്യക്കാര്‍ക്കു പുറമെ ഹോവാര്‍ഡ് ഡീ( ഫിലിപ്പീന്‍സ്) മരിയ ഡി ലൂര്‍ദ് മാര്‍ട്ടിന്‍സ് ക്രൂസ്(കിഴക്കന്‍ തിമൂര്‍) വോ തി ഹോങ് യെന്‍(വിയറ്റ്നാം) യൗക്ക് ചാങ് (കംബോഡിയ) എന്നിവരാണ് പുരസ്കാരം നേടിയ മറ്റുള്ളവര്‍.
രണ്ടു ഇന്ത്യക്കാര്‍ക്കു പുറമെ ഹോവാര്‍ഡ് ഡീ( ഫിലിപ്പീന്‍സ്) മരിയ ഡി ലൂര്‍ദ് മാര്‍ട്ടിന്‍സ് ക്രൂസ്(കിഴക്കന്‍ തിമൂര്‍) വോ തി ഹോങ് യെന്‍(വിയറ്റ്നാം) യൗക്ക് ചാങ് (കംബോഡിയ) എന്നിവരാണ് പുരസ്കാരം നേടിയ മറ്റുള്ളവര്‍.

തെരുവില്‍ അലയുന്ന മാനസിക വെല്ലുവിളി നേരിടുന്ന ആയിരക്കണക്കിന് നിരാശ്രയരെ ചികിത്സിച്ച് കുടുംബങ്ങളിലേക്ക് തിരിച്ചയയ്ക്കുന്ന മഹത്തായ പ്രവര്‍ത്തനം കണക്കിലെടുത്താണ് ഭരത് വട്വാനിക്ക് പുരസ്കാരം. സാമൂഹ്യപുരോഗതിക്കായി നടത്തിയ പ്രവര്‍ത്തനങ്ങളാണ് പരിസ്ഥിതി പ്രവര്ത്തകന് കൂടിയായ വാങ്ചുകിനെ പുരസ്കാരത്തിനര്‍ഹനാക്കിയത്. നിലവിലെ വിദ്യാഭ്യാസ രീതികളെ പൊളിച്ചെഴുതുന്ന രീതിയിലാണ് വാങ്ചുകിയുടെ പ്രവര്‍ത്തനങ്ങള്‍. രാജ് കുമാര്‍ ഹിരാനിയുടെ ത്രീ ഇഡിയറ്റ്സ് എന്ന ചിത്രത്തില്‍ ആമിര്‍ ഖാന് ചെയ്ത കഥാപാത്രം സോനം വാങ്ചുകിയില് നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ്. ഓഗസ്റ്റ് 31 ന് ഫിലിപ്പൈന്‍സില്‍ നടക്കുന്ന ചടങ്ങില്‍ ക്യാഷ്പ്രൈസും സര്‍ട്ടിഫിക്കറ്റും മെഡലും അടങങുന്ന പുരസ്കാരം ജേതാക്കള്‍ക്ക് സമ്മാനിക്കും. ഫിലിപ്പീന്‍സ് പ്രസിഡന്റ് രമണ്‍ മഗ്സസെയുടെ ഓര്‍മ്മയ്ക്കാണ് സമൂഹത്തിലെ വിവിധ മേഖലകളില്‍ നല്കുന്ന സേവനങ്ങള്‍ കണക്കിലെടുത്ത് പുരസ്കാരജേതാക്കളെ കണ്ടെത്തുന്നത്.







Comments