ബെംഗളൂരു: ബെംഗളൂരുവിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 22-കാരിയായ നിയമവിദ്യാർത്ഥിനിയെ് കുത്തിക്കൊന്നു. അമൃത എന്ന പെൺകുട്ടിയാണ് മരിച്ചത്. മുൻ കാമുകനായ ധനുഷിന്റെ സഹോദരൻ സൂര്യയാണ് യുവതിയെ ആക്രമിച്ചത്.ജൂലൈ 13-ന് വൈകുന്നേരം എച്ച്എഎൽ റോഡിലെ കോടിഹള്ളിയിലായിരുന്നു സംഭവം. കുത്തേറ്റ അമൃതയെ രക്ഷിക്കാൻ ഡോക്ടർമാർ പരമാവധി ശ്രമിച്ചെങ്കിലും കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങുകയായിരുന്നു.
അമൃതയും പ്രദേശവാസിയായ ധനുഷും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ, ധനുഷ് മുൻപ് ഒരു വിവാഹം കഴിച്ചിട്ടുണ്ടെന്നും വിവാഹമോചനം നടത്തിയെന്നും ആ ബന്ധത്തിൽ ഒരു കുട്ടിയുണ്ടെന്നുമുള്ള കാര്യങ്ങൾ മറച്ചുവച്ചായിരുന്നു പ്രണയം മുന്നോട്ടുകൊണ്ടുപോയത്. പിന്നീട് ഇക്കാര്യങ്ങൾ അമൃത അറിഞ്ഞു. തന്റെ കാമുകന്റെ മുൻകാല ജീവിതത്തെക്കുറിച്ച് അറിഞ്ഞതോടെ അമൃത ഈ ബന്ധത്തിൽ നിന്ന് പിന്മാറുകയും ധനുഷുമായി അകലം പാലിക്കുകയും ചെയ്തു.
ഇതിനിടയിൽ, ജൂലൈ 13-ന് ധനുഷിന്റെ സഹോദരനായ സൂര്യ വിഷയത്തിൽ സംസാരിക്കാനായി അമൃതയെ കാണാനെത്തി. സംസാരത്തിനിടയിൽ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും, പ്രകോപിതനായ സൂര്യ അമൃതയെ കത്തികൊണ്ട് കുത്തുകയുമായിരുന്നു.
കൃത്യത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച സൂര്യയെ നാട്ടുകാർ ചേർന്നാണ് പിടികൂടി പോലീസിലേൽപ്പിച്ചത്. സംഭവത്തിൽ ജീവൻ ഭീമാ നഗർ പോലീസ് ധനുഷിനും സൂര്യയ്ക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും രണ്ടുപേരെയും അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.

Comments