More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

വിവാഹച്ചെലവ് തിരികെ ആവശ്യപ്പെടാനാകില്ല; വ്യക്തമായ തെളിവുണ്ടെങ്കിൽ മാത്രം സ്വർണ്ണവും പണവും മടക്കി നൽകണമെന്ന് ഹൈക്കോടതി

Authored by Web Desk | Last updated: 16 Jul 2026, 1:14 PM | 1 min read

Print
വിവാഹച്ചെലവ് തിരികെ ആവശ്യപ്പെടാനാകില്ല; വ്യക്തമായ തെളിവുണ്ടെങ്കിൽ മാത്രം സ്വർണ്ണവും പണവും മടക്കി നൽകണമെന്ന് ഹൈക്കോടതി
കൊച്ചി: വിവാഹ ആഘോഷങ്ങൾക്കായി ചെലവഴിക്കുന്ന തുക വധൂവരന്മാരുടെ പൊതുവായ ചെലവാണെന്നും, വിവാഹമോചന കേസുകളിൽ അത് പരസ്പരം തിരിച്ചുനൽകാൻ ഉത്തരവിടാനാകില്ലെന്നും കേരള ഹൈക്കോടതി വ്യക്തമാക്കി.

വിവാഹശേഷം സ്വന്തം പണവും സ്വർണ്ണവും ഭർതൃവീട്ടുകാരെ സുരക്ഷിതമായി സൂക്ഷിക്കാൻ ഏൽപ്പിക്കുമെന്ന് ഇന്നത്തെ കാലത്തെ വിദ്യാസമ്പന്നരായ സ്ത്രീകളുടെ കാര്യത്തിൽ പൊതുവായി കരുതാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. സ്വർണ്ണവും പണവും തിരികെ നൽകാൻ ഉത്തരവിടുന്നത് വ്യക്തമായ രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലായിരിക്കണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

മൂവാറ്റുപുഴ കുടുംബക്കോടതിയുടെ നഷ്ടപരിഹാര ഉത്തരവിനെതിരെ ഭർത്താവും കുടുംബാംഗങ്ങളും നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, എ.കെ. പ്രീത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നിർണായക നിരീക്ഷണം.

2019-ലാണ് കേസിനാസ്പദമായ വിവാഹം നടന്നത്. വിവാഹനിശ്ചയ ചടങ്ങിൽ നൽകിയ 5 ലക്ഷം രൂപയും വധുവിന് നൽകിയ 80 പവൻ സ്വർണ്ണവും കൂടാതെ വിവാഹ ആവശ്യങ്ങൾക്കായി ചെലവായ 6,89,500 രൂപയും ഭർത്താവ് തിരികെ നൽകണമെന്നായിരുന്നു മൂവാറ്റുപുഴ കുടുംബക്കോടതിയുടെ വിധി.

ഈ ഉത്തരവിനെതിരെയാണ് ഭർത്താവിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. വിവാഹനിശ്ചയ സമയത്ത് നൽകിയ 5 ലക്ഷം രൂപയും 80 പവൻ സ്വർണ്ണവും കൈമാറിയതിന് വ്യക്തമായ തെളിവുകൾ ലഭ്യമായതിനാൽ അവ തിരികെ നൽകണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്.

എന്നാൽ വിവാഹ ആഘോഷങ്ങൾക്കായി ചെലവഴിച്ച തുക വധൂവരന്മാരുടെ പൊതുവായ ചെലവായതിനാൽ അത് തിരിച്ചുനൽകാൻ ആവശ്യപ്പെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മൂന്ന് കോടിക്ക് മന്ത്രിയാകാം! ഷാഫിക്കും ഡീൻ കുര്യാക്കോസിനും വ്യാജൻ മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു!

മൂന്ന് കോടിക്ക് മന്ത്രിയാകാം! ഷാഫിക്കും ഡീൻ കുര്യാക്കോസിനും വ്യാജൻ മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു!

photo ; facebook

പ്ലീഡർ നിയമന വിവാദം; മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസിൽ പരസ്യ ഭിന്നത

അമ്മയെ ചീത്തവിളിച്ചതിന് പ്രതികാരം; പാലിയേക്കരയിലെ വയോധികന്റെ മരണം കൊലപാതകം, പ്രതി അറസ്റ്റിൽ

അമ്മയെ ചീത്തവിളിച്ചതിന് പ്രതികാരം; പാലിയേക്കരയിലെ വയോധികന്റെ മരണം കൊലപാതകം, പ്രതി അറസ്റ്റിൽ

വിവാഹവും വിവാഹമോചനവും ഒളിപ്പിച്ചു; ബെംഗളൂരുവിൽ നിയമവിദ്യാർത്ഥിനിയെ കാമുകന്റെ സഹോദരൻ കുത്തിക്കൊന്നു!

വിവാഹവും വിവാഹമോചനവും ഒളിപ്പിച്ചു; ബെംഗളൂരുവിൽ നിയമവിദ്യാർത്ഥിനിയെ കാമുകന്റെ സഹോദരൻ കുത്തിക്കൊന്നു!

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ മരണം; കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എം.പി

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ മരണം; കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എം.പി

ഇത്തവണ ഓണംലോട്ടറി തകര്‍ക്കും ; തിരുവോണം ബമ്പറിന് സമ്മാനത്തുക കൂട്ടി സര്‍ക്കാര്‍ ; ഒന്നാം സമ്മാനം 30 കോടി രൂപ...!

ഇത്തവണ ഓണംലോട്ടറി തകര്‍ക്കും ; തിരുവോണം ബമ്പറിന് സമ്മാനത്തുക കൂട്ടി സര്‍ക്കാര്‍ ; ഒന്നാം സമ്മാനം 30 കോടി രൂപ...!

Comments