
ന്യുഡല്‍ഹി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്നത് 277 വ്യാജ എന്‍ജിനീയറിംഗ് കോളജുകളെന്ന് കേന്ദ്രസര്‍ക്കാര്‍. തിങ്കാഴ്ച ലോക്സഭയിലാണ് സര്‍ക്കാര്‍ ഇക്കാര്യമറിയിച്ചത്. 24 വ്യാജ യൂണിവേഴ്സിറ്റികളുണ്ടെന്നും അതിലൊന്ന് കേരളത്തിലാണെന്നും യു.ജി.സിയുടെ വെബ്സൈറ്റില്‍ പറയുന്നു.
ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ കോളജുകളുള്ളത്.66 എണ്ണം. തെലങ്കാനയില്‍ 35 വ്യാജകോളജുകളും പശ്ചിമ ബംഗാളില്‍ 27 വ്യാജന്മാരുമുണ്ട്. കര്‍ണാടകയില്‍ 23 വ്യാജന്മാര് വിലസുമ്പോള്‍ യു.പിയില്‍ 22 പേരും കേരളത്തില്‍ രണ്ടു വ്യാജന്മാരും പ്രവര്‍ത്തിക്കുന്നു.
മൂന്ന് എം.പിമാര്‍ നല്കിയ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി സത്യപാല്‍ സിംഗ് ഇക്കാര്യം അറിയിച്ചത്. ഈ വ്യാജ കോളജുകള്‍ അടച്ചുപൂട്ടാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അംഗീകാരമില്ലാതെയാണ് ഇവ എന്‍ജിനീയറിംഗ്, ടെക്നിക്കല്‍ കോഴ്സുകള്‍ പഠിപ്പിക്കുന്നത്. എന്‍ജിനീയറിംഗ് കോളജുകളെ നിയന്ത്രിക്കുന്നതിനായി പാര്‍ലമെന്റ് പാസാക്കിയ നിയമം മൂലം എഐസിടിഇ രുപീകരിച്ചിട്ടുണ്ട്. പുതിയ ടെക്നിക്കല്‍ സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതും പുതിയ കോഴ്സുകള്‍ കൊണ്ടുവരുന്നതുമെല്ലാം എഐസിടിഇ ആണ്. അനധികൃത കോഴ്സുകള്‍ പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പൊതുവായ നോട്ടുസളും വ്യകതിഗത കത്തുകളും നല്‍കാറുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതില്‍ ബന്ധപ്പെട്ട സര്‍ക്കാരുകള്‍ക്കും മുന്നറിയിപ്പ് നല്‍കാറുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.