
ബീജിംഗ്: പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പലര്‍ക്കും പേടിയാണ്. എന്നാല്‍ പാമ്പ് കടിയേറ്റ ശേഷം ഒരു യുവതി ചെയ്തതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുന്നത്. കടിച്ച പാമ്പിനെ കൈയ്യില്‍ ചുറ്റിയാണ് യുവതി ആശുപത്രിയില്‍ എത്തിയത്. ചൈനയിലാണ് ഏവരെയും ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
കൈയ്യില്‍ പാമ്പുമായി യുവതി ആശുപത്രിയില്‍ നില്‍ക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ചൈനയിലെ പുജിംഗിലാണ് സംഭവം ഉണ്ടായത്. 1.5 മീറ്റര്‍ നീളമുള്ള പാമ്പിനെയാണ് കൈത്തണ്ടയില്‍ ചുറ്റി യുവതി ആശുപത്രിയിലെത്തിയത്. എന്നാല്‍ വിഷമില്ലാത്ത പാമ്പാണിതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വാദം.
പാമ്പ് കടിയേറ്റപ്പോള്‍ യുവതിയുടെ കൈയ്യില്‍ ഉണ്ടായ മുറിവും പേടിക്കാനില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി പീപ്പിള്‍ ഡെയ്ലി റിപ്പോര്‍ട്ട് ചെയ്യുന്നു. കൈയ്യില്‍ പാമ്പുമായി അത്യാഹിത വിഭാഗത്തില്‍ യുവതി നില്ക്കുന്ന വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്.






