കൊച്ചി: കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി തള്ളി. കുമ്പസരിക്കണോ വേണ്ടയോ എന്നത് ഒരാളുടെ വ്യക്തി സ്വാതന്ത്ര്യമല്ലേയെന്നും ഹൈക്കോടതി ചോദിച്ചു. ഒരു വിശ്വാസം തെരഞ്ഞെടുക്കാനും അതില്‍ നിന്ന് പുറത്തു പോകാനും അവകാശമുണ്ട്. കുമ്പസരിക്കുമ്പോള്‍ എന്തുപറയണം പറയണ്ട എന്നത് വിശ്വാസികളുടെ സ്വാതന്ത്ര്യമാണ്. കുമ്പസരിക്കണമെന്നത് നിയമപരമായി നിര്‍ബന്ധമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
കുമ്പസാരം വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. വിശ്വാസി ആയിരിക്കുമ്പോള്‍ പ്രത്യേകാവകാശം ഉണ്ട്. അതുപോലെ നിയമാവലികളും ഉണ്ട്. കുമ്പസരിക്കണമെന്നത് നിയമപരമായ നിര്‍ബന്ധമല്ല. എല്ലാവരും പള്ളിയുടെ നിയമങ്ങള്‍ പാലിക്കണമെന്ന് എവിടെയും പറയുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.






