കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ വീണ്ടും ചികിത്സാപ്പിഴവ് ആരോപണം. പ്രസവത്തിനിടെ നവജാത ശിശുവിന്റെ കൈക്ക് പരിക്കേറ്റതായും തുടർചികിത്സയിൽ വീഴ്ചയുണ്ടായതായും കുടുംബം ആരോപിച്ചു. മേപ്പയ്യൂർ സ്വദേശി രാഹുൽ-രാഖി ദമ്പതികളുടെ കുഞ്ഞിനാണ് പ്രസവത്തിനിടെ ഇടതുകൈയുടെ തോളിന് പരിക്കേറ്റത്.
ഈ മാസം ആറിനായിരുന്നു രാഖിയുടെ പ്രസവം. കുഞ്ഞിന്റെ ഇടതുകൈയുടെ തോളിന് പരിക്കേറ്റതിനെ തുടർന്ന് എൻഐസിയു യൂണിറ്റിൽ പ്രവേശിപ്പിച്ചു. കൈയ്ക്ക് പ്ലാസ്റ്റർ ഇട്ടെങ്കിലും പിന്നീട് കൃത്യമായ പരിശോധന നടത്തിയില്ലെന്നാണ് കുടുംബത്തിന്റെ പരാതി.
ഓർത്തോ വിഭാഗത്തിലെ ഡോക്ടർ കുഞ്ഞിനെ പരിശോധിച്ച് ബാൻഡേജ് ചുറ്റുകയും രണ്ട് ദിവസത്തിന് ശേഷം വീണ്ടും പരിശോധിക്കണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഡോക്ടർ പരിശോധനയ്ക്ക് എത്തിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.
അതേസമയം, ചികിത്സയിൽ മെഡിക്കൽ കോളേജിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ വിശദീകരണം.

Comments