ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ തുടര്‍ച്ചയായ ബഹളങ്ങള്‍ക്ക് പിന്നാലെ പ്രതിപക്ഷത്തിന്റെ ഏതു ചോദ്യത്തിനും മറുപടി നല്‍കാന്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. നീറ്റ് വിഷയം ചര്‍ച്ച ചെയ്യാനും എം.പിമാര്‍ ഉന്നയിക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാനും സര്‍ക്കാര്‍ തയ്യാറാണെന്ന് ബുധനാഴ്ച അദ്ദേഹം വ്യക്തമാക്കി.
അമിത്ഷാ പാര്‍ലമെന്റില്‍ എത്തുന്നില്ലെന്ന് വിമര്‍ശിച്ച് പ്രതിപക്ഷം പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തിയിരുന്നു. ഇക്കാര്യത്തില്‍ രൂക്ഷവിമര്‍ശനം നടത്താനും കേന്ദ്ര ആഭ്യന്തരമന്ത്രി തയ്യാറായി. 'കാണാതായയാള്‍', 'ഒളിച്ചോടിയയാള്‍' തുടങ്ങിയ പദപ്രയോഗങ്ങള്‍ അടുത്തിടെയാണ് ഇന്ത്യയുടെ പൊതു-പാര്‍ലമെന്ററി ചര്‍ച്ചകളില്‍ കടന്നുകൂടിയതെന്ന് പറഞ്ഞ അമിത് ഷാ, സമ്മേളനം ആരംഭിച്ചത് മുതല്‍ താന്‍ പതിവായി പാര്‍ലമെന്റില്‍ എത്തുന്നുണ്ടെന്നും സ്വന്തം ചേംബറില്‍ ഇരിക്കുന്നുണ്ടെന്നും പറഞ്ഞു.
പ്രതിപക്ഷം ഇരുസഭകളും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. സഭാ നടപടികള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ അനുവദിക്കാത്ത പക്ഷം ആരെങ്കിലും സഭയ്ക്കുള്ളില്‍ കയറുന്നതില്‍ എന്താണ് അര്‍ത്ഥമുള്ളതെന്ന് അമിത് ഷാ ചോദിച്ചു.
നീറ്റ് വിഷയത്തിലും വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിലും ചര്‍ച്ച വേണമെന്ന ആവശ്യത്തെക്കുറിച്ച് സംസാരിക്കവേ, വിഷയത്തിന്റെ എല്ലാ വശങ്ങളും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് അമിത് ഷാ ഓര്‍മ്മിപ്പിച്ചു. പാര്‍ലമെന്റില്‍ ഉയര്‍ന്നുവരുന്ന ഏത് ചോദ്യത്തിനും മറുപടി നല്‍കാന്‍ താന്‍ തയ്യാറാണെന്ന് നേരത്തേ വ്യക്തമാക്കിയതാണ്. എന്നാല്‍ പ്രതിപക്ഷത്തിന് ഈ ചര്‍ച്ച നടക്കാന്‍ താല്പര്യമില്ല. നിങ്ങള്‍ എന്തുകൊണ്ടാണ് ഈ ചര്‍ച്ച ആഗ്രഹിക്കാത്തത് എന്നതിനെക്കുറിച്ചും തനിക്ക് അഭിപ്രായമുണ്ടെന്നുംപറഞ്ഞു.
ബി.ജെ.പി, എല്‍.ഡി.എയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ എല്ലാം ചര്‍ച്ച ചെയ്യാന്‍ തയ്യാറാണ്. പാര്‍ലമെന്റ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയാണ് വേണ്ടത്. ആരാണ് യഥാര്‍ത്ഥത്തില്‍ ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടുന്നത് എന്ന് തെളിയിക്കാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ചുകൊണ്ട്, വൈകുന്നേരം 3 മണിക്ക് മുമ്പായി സ്പീക്കര്‍ക്ക് കത്ത് നല്‍കാന്‍ ഷാ ആവശ്യപ്പെട്ടു.
'ഇന്ന് വൈകുന്നേരം 3 മണി മുതല്‍ നാളെ വൈകുന്നേരം 3 മണി വരെയുള്ള ഏത് തരം ചര്‍ച്ചകള്‍ക്കും ഞങ്ങള്‍ തയ്യാറാണ്. ഞാന്‍ സഭയില്‍ സന്നിഹിതനായിരിക്കുകയും എല്ലാവരുടെയും വാദങ്ങള്‍ കേള്‍ക്കുകയും ഓരോ ചോദ്യത്തിനും മറുപടി നല്‍കുകയും ചെയ്യും. സര്‍ക്കാരിന് ഒളിച്ചുവെക്കാന്‍ ഒന്നുമില്ല.' അദ്ദേഹം വ്യക്തമാക്കി. എന്തുകൊണ്ടാണ് പ്രതിപക്ഷം തന്നെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ വിമുഖത കാണിക്കുന്നത് എന്നതിനെക്കുറിച്ച് സംസാരിക്കാനും താന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.

Comments