സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധന. പവന് ഇന്ന് 760 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണത്തിന് 95 രൂപയും വർധിച്ചു. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 1,13,560 രൂപയായി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവിലയിൽ വലിയ ചാഞ്ചാട്ടമാണ് രേഖപ്പെടുത്തുന്നത്. ഇന്നലെ രാവിലെ കേരളത്തിൽ ഒരു പവൻ സ്വർണത്തിന് 2,320 രൂപയോളം വർധിച്ചിരുന്നു. എന്നാൽ ഉച്ചയോടെ വില വീണ്ടും താഴ്ന്ന് പവന് 1,12,800 രൂപയിലെത്തി. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ സ്വർണവില വീണ്ടും ഉയർന്നത്.
ഇറാൻ സംഘർഷം, പണപ്പെരുപ്പം, സുരക്ഷിത നിക്ഷേപത്തെക്കുറിച്ചുള്ള മാറിയ കാഴ്ചപ്പാടുകൾ തുടങ്ങിയ ഘടകങ്ങളും കേരളത്തിലെ സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. രാജ്യാന്തര വിപണിയിലും സ്വർണവില ഉയരുകയാണ്.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളിലൊന്നാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നത്. അതിനാൽ അന്താരാഷ്ട്ര വിപണിയിലെ വിലമാറ്റങ്ങൾ കേരളത്തിലെ സ്വർണവിപണിയിലും പ്രതിഫലിക്കാറുണ്ട്. എന്നാൽ ആഗോള വിപണിയിൽ വില ഉയരുമ്പോഴെല്ലാം കേരളത്തിലും അതേ തോതിൽ വില ഉയരണമെന്നില്ല.

Comments