തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടേയും അറിവോടെയാണ് തനിക്കെതിരായ ആക്രമണമെന്ന് സ്വാമി അഗ്നിവേശ്. ഭീരുക്കളായത് കൊണ്ടാണ് യുവമോര്‍ച്ചക്കാര്‍ തന്നെ ആക്രമിച്ചത്. സംഭവത്തെ ഒരു ബി.ജെ.പി നേതാവ് പോലും അപലപിച്ചില്ലെന്നും ആക്രമണത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും സ്വാമി അഗ്നിവേശ് തിരുവനന്തപുരം പ്രസ് €ബില്‍ നടന്ന പരിപാടിയില്‍ പറഞ്ഞു.
മോഡിയുടെയും അമിത് ഷായുടേയും ഭരണത്തില്‍ ഹിന്ദുത്വ മൂല്യങ്ങള്‍ നശിപ്പിക്കപ്പെടുകയാണ്. അക്രമം ഹിന്ദു സംസ്കാരമല്ലെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡവലപ്പ്മെന്റ് സ്റ്റഡീസ് നടത്തിയ വെറുപ്പിന്റെ അസഹിഷ്ണുതയും അക്രമവും എന്ന വിഷയത്തില്‍ നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദുത്വം എന്താണെന്നതിനെക്കുറിച്ച് സംവാദം നടത്താന്‍ മോഹന്‍ ഭാഗവതിനെ വെല്ലുവിളിക്കുന്നു. ജനാധിപത്യത്തിലൂടെ അധികാരം പിടിച്ച് ഫാസിസം നടപ്പിലാക്കിയ ഹിറ്റ്ലറുടെ ശൈലിയാണ് മോഡിക്ക്. ഗോദ്ര കലാപത്തിന് ജനങ്ങളോട് മാപ്പ് പറയാതിരുന്ന മോഡിയില്‍ നിന്ന് പ്രധാനമന്ത്രി മോഡി ഒട്ടും മാറിയിട്ടില്ല. 2019ല്‍ മോഡിയെ താഴെയിറക്കാന്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും യോജിക്കണമെന്നും സ്വാമി അഗ്നിവേശ് കൂട്ടിച്ചേര്‍ത്തു.






