
ചെന്നൈ: കരുണാനിധിയുടെ സംസ്കാരം സംബന്ധിച്ചുള്ള തര്‍ക്കത്തില്‍ ഹൈക്കോടതി വിധി വന്നതോടെ മറീനാ ബീച്ചില്‍ തന്റെ പ്രിയ നേതാവ് അണ്ണാദുരൈ സ്മാരകത്തിന് സമീപം തന്നെ കലൈഞ്ചര്‍ അന്ത്യവിശ്രമം കൊള്ളും. പൊട്ടിക്കരഞ്ഞുകൊണ്ടാണ് സ്റ്റാലിന് വിധിയുടെ വാര്‍ത്ത അറിഞ്ഞത്. സമീപം മക്കളായ അഴഗിരിയും കനിമൊഴിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
ഡിഎംകെ അനുകൂല വിധി വന്നതോടെ മുദ്രാവാക്യം വിളിച്ച് പ്രവര്‍ത്തകര്‍ പ്രിയനേതാവിനുള്ള ആദരവ് അര്‍പ്പിച്ചു. മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്ന രാജാജി നഗറില്‍ വച്ച് മകന് അഴഗിരിയാണ് വിധി മൈക്കിലൂടെ ഇത് വിളിച്ചു അറിയിച്ചത്. ഇതോടെ അവിടെ കൂടിനിന്ന അണികളും മുദ്രാവാക്യം ഉറക്കെ വിളിച്ചു.
സംസ്കാരത്തിനുള്ള ഇടം സംബന്ധിച്ച തര്‍ക്കം തീര്‍ന്നതോടെ മറീന ബീച്ചില്‍ സുരക്ഷ ശക്തമാക്കി. ഗാന്ധി സ്മാരകത്തിന് സമീപം രണ്ടേക്കര്‍ ഇടം നല്‍കാമെന്നായിരുന്നു സര്‍ക്കാര്‍ വാദം.






