
ചെന്നൈ : ഡിഎംകെ നേതാവ് എം കരുണാനിധിക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയവരുടെ തിക്കിലും തിരക്കിലും പെട്ട് മൂന്നുപേര്‍ മരിച്ചു. 30 ലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.
സംസ്കാര ചടങ്ങുകള്‍ നടക്കാനിരിക്കെ രാജാജി ഹാളില്‍ നിന്ന് പോലീസുകാര്‍ മറീന ബീച്ചിലെ സുരക്ഷാ ചുമതലയിലേയ്ക്ക് മാറിയതോടെ ജനക്കൂട്ടം ബാരിക്കേഡുകള്‍ മറികടന്ന് രാജാജി ഹാളിലേയ്ക്ക് തള്ളിക്കയറുകയായിരുന്നു. പോലീസ് ലാത്തി വീശിതോടെ ആളുകള്‍ ചിതറിയോടി. അണികളോട് സംയമനം പാലിക്കാന്‍ സ്റ്റാന്ലിന് ആവശ്യപ്പെട്ടു.
പുലര്‍ച്ചെ അഞ്ചരയോടെ കരുണാനിധിയുടെ ഭൗതിക ശരീരം രാജാജി ഹാളിലേക്ക് എത്തിച്ചപ്പോള്‍ അവിടം ജനസമുദ്രമായിരുന്നു.






