
ചെന്നൈ : എം.കരുണാനിധിയുടെ വൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തുടങ്ങി. മൃതദേഹം പൊതുദര്‍ശനത്തിനു വച്ചിരുന്ന ഗോപാലപുരത്തെ രാജാജി ഹാളില്‍ നിന്നും സംസ്കാരം നടക്കുന്ന മറീന ബീച്ചിലേയ്ക്കാണ് വിലാപയാത്ര പുറപ്പെട്ടിരിക്കുന്നത്. മറീന ബീച്ചില്‍ അണ്ണാ സമാധിയുടെ സമീപത്തായി സംസ്കാരത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്.
വൈകുന്നേരം ആറു മണിയോടെയാണ് സംസ്കാര ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്. പ്രത്യേകം അലങ്കരിച്ച വാഹനത്തിലാണ് മൃതദേഹം രാജാജി ഹാളില്‍ നിന്നും മറീന ബീച്ചിലേയ്ക്ക് കൊണ്ടുപോകുന്നത്. വന്‍ സുരക്ഷാ സന്നാഹവും പോലീസ് ഒരുക്കിയുണ്ട്.
സംസ്കാര ചടങ്ങുകള്‍ നടക്കുന്ന മറീന ബീച്ചിലേയ്ക്ക് പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. സിആര്‍പിഎഫ് കമാന്‍ഡോ വിഭാഗവും തമിഴ്നാട് പോലീസും ചേര്‍ന്നാണ് ഇവിടെ സുരക്ഷ ഒരുക്കുന്നത്. പൊതുദര്‍ശനം നടന്ന രാജാജി ഹാളിലേയ്ക്ക് പൊതുജനങ്ങളുടെ തള്ളിക്കയറ്റം ഉണ്ടാകുകയും മൂന്നുപേര്‍ മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മറീന ബീച്ചില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കിയിരിക്കുന്നത്.






