
ലണ്ടന്‍: ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഇംണ്ട് 50 റണ്‍സ് കടന്നു. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. ഓപ്പണര്‍മാരായ കീറ്റന്‍ ജെന്നിങ്സ് (11), അലസ്റ്റയര്‍ കുക്ക്(21) ഓലി പോപ്പ്(28)എന്നിവരുടെ വിക്കറ്റാണ് ആതിഥേയര്‍ക്കു നഷ്ടമായത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇരുപത് ഓവര്‍ പിന്നിടുമ്പോള്‍ മൂന്നിന് 77 റണ്‍സ് എന്ന നിലയിലാണ്.
43 പന്തില്‍ 11 റണ്‍സെടുത്ത് ജോ റൂട്ടും റണ്‍സെടുക്കാതെ ജോണി ബെയര്‍സ്റ്റോവുമാണ് ക്രീസില്‍. നേരത്തെ വിക്കറ്റ് നഷ്ടം കുടാതെ 28 റണ്‍സിലെത്തിയ ആതിഥേയരെ നാലു റണ്‍സിനിടെ രണ്ടു വിക്കറ്റ് പിഴുതാണ് ഷമി- ഇഷാന്ത് സഖ്യം ഞെട്ടിച്ചത്. കീറ്റന്‍ ജെന്നിങ്സിനെ മുഹമ്മദ് ഷമിയും, അലസ്റ്റയര്‍ കുക്കിനെ ഇഷാന്ത് ശര്‍മ്മയുമാണ് പറിച്ചത്. അരങ്ങേറ്റ ടെസ്റ്റിനിറങ്ങിയ ഓലി പോപ്പിനെ ഹാര്‍ദിക് പാണ്ഡ്യയും ട്രസിംഗ് റൂമിലേക്ക് മടക്കി.
ആദ്യ ഇന്നിംഗ്സില്‍ 107 റണ്‍സിലാണ് ഇന്ത്യ രണ്ടാം ദിനം ഓള്‍ഔട്ടായത്. 38 പന്തില്‍ നാലു ബൗണ്ടറികളോടെ 29 റണ്‍സെടുത്ത രവിചന്ദ്രന്‍ അശ്വിനാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ വിരാട് കോഹ്ലി( 57 പന്തില്‍ 23) അജിങ്ക്യ രഹാനെ(44 പന്തില്‍ 18) ഹാര്‍ദിക് പാണ്ഡ്യ(10 പന്തില്‍ 11) മുഹമ്മദ് ഷമി(മൂന്നു പന്തില്‍ പുറത്താകാതെ 10) എന്നിവര്‍ മാത്രമാണ് അശ്വിനു പുറമെ ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നത്. ജെയിംസ് ആന്‍ഡേഴ്സനാണ് അഞ്ചു വിക്കറ്റുകള്‍ പിഴുത് ഇന്ത്യയെ വീഴ്ത്തിയത്.






