
''തടഞ്ഞുവെച്ച അയാള്‍ നീലച്ചിത്രം കാണാന്‍ നിര്‍ബ്ബന്ധിക്കും. അതിന് ശേഷം അതിലെ പ്രകൃതി വിരുദ്ധ ലൈംഗികതയുടെ രംഗങ്ങള്‍ ചെയ്തു കാണിക്കാന്‍ ആവശ്യപ്പെടും. നിഷേധിച്ചാല്‍ മൃഗീയമായി മര്‍ദ്ദനമാണ് ഫലം. മറ്റു കുട്ടികളെയും അയാള്‍ ബലാത്സംഗം ചെയ്യുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ പേടിച്ചിട്ട് ഒരാളും സഹായം തേടുകയില്ല.'' ഭോപ്പാലിലെ മദ്ധ്യപ്രദേശ് സര്‍ക്കാര്‍ നടത്തുന്ന ഹോസ്റ്റലില്‍ ജീവനക്കാരനായ അശ്വിനി കുമാറിനെതിരേ നാലാമത്തെ പരാതിയും ശനിയാഴ്ച കിട്ടിയതോടെ ഇയാള്‍ക്കെതിരേ പോലീസും നീങ്ങുകയാണ്.
ഹോസ്റ്റലിലെ ബധിരയും മൂകയുമായ ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ അനേകം പെണ്‍കുട്ടികളാണ് ഹോസ്റ്റല്‍ ഡയറക്ടര്‍ അശ്വിനി കുമാറിനെതിരേ രംഗത്ത് വന്നത്. ഐടിഐ യില്‍ പഠിച്ചിരുന്ന കഴിഞ്ഞ മൂന്ന് വര്‍ഷമായി അശ്വിനി കുമാര്‍ പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് ആരോപണം. പാതിയുമായി എത്തിയ നാലാമത്തെ പെണ്‍കുട്ടിയാണ് പോലീസിനോട് ഹോസ്റ്റലില്‍ നേരിട്ട പീഡനങ്ങളില്‍ മൊഴി കൊടുത്തത്. ആറുമാസമായി തന്നെ അശ്വിനി കുമാര്‍ പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് വിധേയമാക്കിയതായിട്ടാണ് മൊഴി.
ധര് ജില്ലക്കാരിയായ 23 കാരിയെ മറ്റു മൂന്ന യുവതികള്‍ക്കൊപ്പമാണ് അശ്വിനി കുമാര്‍ തടവിലാക്കിയത്. മൂകയും ബധിരയുമായ 19 കാരി നല്കിയ പരാതിയില്‍ വ്യാഴാഴ്ച തന്നെ അശ്വിനി കുമാര്‍ അറസ്റ്റിലായിരുന്നു. ശനിയാഴ്ച പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ബലാത്സംഗം ചെയ്തിരുന്നതായി ഇയാള്‍ സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മറ്റ് പെണ്‍കുട്ടികളെ പീഡിപ്പിക്കുകയോ ബലാത്സംഗം ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് ഇയാള്‍ പറഞ്ഞു.
വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ ഭോപ്പാല്‍ ഡിഐജിയുടെ നിര്‍ദേശാനുസരണം ഇന്‍ഡോറില്‍ പോയിയായിരുന്നു നാലാമത്തെ യുവതി പരാതി നല്‍കിയത്. ആറു മാസത്തോളം തന്നെ ഇയാള്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. 2017 സെപ്തംബര്‍ മുതല്‍ 2018 ഫെബ്രുവരി വരെ ബലാത്സംഗം തുടര്‍ന്നതായിട്ടാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്. ശര്‍മ്മയ്ക്കെതിരേ മുന്‍ഗണനാക്രമത്തില്‍ ഓരോ പരാതിയും അന്വേഷിക്കാനാണ് പോലീസിന്റെ തീരുമാനം. അശ്വിനി ശര്‍മ്മയ്ക്ക് ബിജെപി നേതാക്കളുമായുള്ള ബന്ധം ആരോപിച്ച് കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. അതേ സമയം ഇത്തരം കാര്യങ്ങള്‍ വെച്ച് കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കരുതെന്ന ബിജെപി തിരിച്ചടിച്ചു.
ആര്‍എസ്എസ് പ്രവര്‍ത്തകനായ ശര്‍മ്മ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാന്റെ ആശീര്‍വാദത്തോടെയാണ് എല്ലാം നടത്തിയിരുന്നതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ശര്‍മ്മ ചൗഹാന്റെ അരികില്‍ നില്ക്കുന്നതും കാലില്‍ തൊട്ടു വന്നിക്കുന്നതിന്റെയും വീഡിയോ കഴിഞ്ഞ ദിവസം എംപി കോണ്‍ഗ്രസ് വക്താവ് ശോഭാ അസാ പുറത്തു വിട്ടിരുന്നു. ശര്‍മ്മയുടെ ബിജെപി നേതാക്കളുമായുള്ള ബന്ധത്തിന്റെ വിവരം ഫേസ്ബുക്കില്‍ ഉണ്ടായിരുന്നെന്നും അത് ഇപ്പോള്‍ ഡിലീറ്റ് ചെയ്ത നിലയിലാണെന്നും ഒസ ആരോപിച്ചു. സംസ്ഥാനത്തെ പെണ്‍കുട്ടികളുടെ മാമായാണെന്നു പറയുന്ന മുഖ്യമന്ത്രിയുടെ ഒത്താശയിലാണ് ബലാത്സംഗം നടന്നത് എന്നായിരുന്നു ഒസാ ആരോപണം ഉയര്‍ത്തിയിരിക്കുന്നത്.






