
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയും പ്രളയവും തുടരുന്ന സാഹചര്യത്തില്‍ ഒന്നു മുതല്‍ പത്തു വരെയുള്ള ക്ലാസ്സുകളില്‍ നടത്താനിരുന്ന ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു. ഈ മാസം 31നായിരുന്നു പരീക്ഷകള്‍ തുടങ്ങാനിരുന്നത്. പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും.






