ന്യൂഡല്‍ഹി: കേരളത്തെ തകര്‍ത്തെറിഞ്ഞ പ്രളയദുരിതത്തില്‍ മരണമുഖത്തു നിന്ന് രക്ഷാകരം നീട്ടിയ എന്‍ഡിആര്‍എഫിന്റേത് കേരളത്തിലെ ഏറ്റവും വലിയ ദൗത്യം. പ്രളയമുഖത്തേക്ക് 58 സംഘങ്ങളാണ് എന്‍ഡിആര്‍എഫിന്റെ എത്തിയിരിക്കുന്നത്.
കേരളത്തില്‍ പ്രളയദുരിതത്തില്‍ അകപ്പെട്ട പതിനായിരത്തോളം പേരെ ഇതുവരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞതായി ദേശീയ ദുരന്ത നിവാരണ സേന വ്യക്തമാക്കി. 35 മുതല്‍ 40 വരെ അംഗങ്ങളുള്ള 55 സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ നിലവില്‍ സജീവമാണ്. മൂന്ന് സംഘങ്ങള്‍ കേരളത്തിലേക്ക് ഉടന്‍ എത്തും.
പതിനായിരത്തിലധികം പേരെ രക്ഷപ്പെടുത്തിയതില്‍ 194 പേരെ മരണമുഖത്തു നിന്നുമാണ് രക്ഷപ്പെടുത്തിയത്. രക്ഷാപ്രവര്‍ത്തനത്തിനിടെ 12 മൃഗങ്ങളെയും സേന സുരക്ഷിത സ്ഥാനത്ത് എത്തിച്ചിട്ടുണ്ട്. ഡല്‍ഹിയിലുള്ള കണ്ട്രോള് സെന്ററില്‍ നിന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ 24 മണിക്കുറും വിലയിരുത്തുന്നുണ്ട്. തൃശ്ശൂരില്‍ പതിനഞ്ചും പത്തനംതിട്ടയില്‍ 13 ഉം ആലപ്പുഴയില്‍ 11 ഉം എറണാകുളത്ത് അഞ്ചും ഇടുക്കിയില്‍ നാലും മലപ്പുറത്ത് മൂന്നും വയനാടും കോഴിക്കോടും രണ്ടു വീതവും സംഘങ്ങളാണുള്ളത്.

Comments