
മുംബൈ: മരിച്ച് മൂന്ന് വര്‍ഷം കഴിഞ്ഞ് യുവാവ് അച്ഛനായി. മൂന്ന് വര്‍ഷം മുമ്പ് കാറപടകത്തില്‍ മരിച്ച ഗൗരവ് എസ്. എന്ന യുവാവാണ് മരണത്തിന് ശേഷം അച്ഛനായത്. ബംഗളുരു സ്വദേശിയായിരുന്നു ഗൗരവ്. സുപ്രിയ ജെയ്ന്‍ ആണ് ഭാര്യ. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷമായി കുട്ടികളില്ലാതിരുന്ന സുപ്രിയയും ഗൗരവും ഐ.വി.എഫ് ചികിത്സ തുടങ്ങിയ സമയത്താണ് ഗൗരവിനെ അപകടം തട്ടിയെടുത്തത്. ഹൂബ്ലിയില്‍ വച്ച് താന്‍ ഓടിച്ചിരുന്ന കാറില്‍ ട്രക്ക് ഇടിച്ചാണ് ഗൗരവ് കൊല്ലപ്പെട്ടത്.
ഭര്‍ത്താവിന്റെ മരണത്തോടെ തീര്‍ത്തും ഒറ്റപ്പെട്ടു പോയതോടെയാണ് വീണ്ടും അമ്മയാകുന്നതിനെക്കുറിച്ച് സുപ്രിയ ചിന്തിച്ചു തുടങ്ങിയത്. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്നുണ്ടായ ഒറ്റപ്പെടലും ഉറക്കം പോലും നഷ്ടപ്പെട്ട അവസ്ഥയും സുപ്രിയ ബ്ലോഗില്‍ കുറിച്ചിരുന്നു. ഇത് വായിച്ചറിഞ്ഞവരാണ് മുംബൈയിലെ ജസ്ലോക് ആശുപത്രിയെ സമീപിക്കാന്‍ സുപ്രിയക്ക് നിര്‍ദ്ദേശം നല്‍കിയത്. തുടര്‍ന്ന് അവിടെയെത്തി ഡോ. ഫിരുസ പരീഖുമായി ബന്ധപ്പെട്ടു. സുപ്രിയയുടെ ജീവിതാവസ്ഥ കേട്ടറിഞ്ഞ ഡോ. അവര്‍ക്ക് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു.
സുപ്രിയയെ ഡോക്ടര്‍ മുംബൈയിലേക്ക് വിളിപ്പിച്ചു. മാനസികമായ പിന്തുണ നല്‍കുന്നതിന് കൗണ്‍സിലിംഗ് ചികിത്സയും നല്കി. അതിന് ശേഷമാണ് വാടക ഗര്‍ഭപാത്രം വഴി ഗര്‍ഭധാരണത്തിനുള്ള സാധ്യതകള്‍ ആരാഞ്ഞത്. നിരവധി ശ്രമങ്ങള്‍ക്കൊടുവില്‍ അവാസാന ഉദ്യമത്തിലാണ് വാടക ഗര്‍ഭപാത്രത്തില്‍ ഗൗരവിന്റെ കുഞ്ഞിന്റെ ജീവന് തുടിച്ചു തുടങ്ങിയത്.
ഭര്‍ത്താവിന്റെ ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് ഗൗരവിന്റെ നാട്ടിലായിരിക്കെയാണ് വാടകഗര്‍ഭപാത്രത്തില്‍ കുഞ്ഞ് ജീവന് തുടിച്ചു തുടങ്ങിയെന്ന വിവരവുമായി മുംബൈയിലെ ആശുപത്രിയില്‍ നിന്ന് സുപ്രിയയെ തേടി ഫോണ്‍ കോള്‍ എത്തുന്നത്. ഉടന്‍ തന്നെ ഏറ്റവും ആദ്യം കിട്ടിയ ഫൈ്റ്റില് സുപ്രിയ മുംബൈയിലേക്ക് തിരിച്ചു. ഇപ്പോള്‍ ജസ്ലോക് ആശുപത്രിയിലെ മറ്റേണിറ്റി വാര്‍ഡിലാണ് ഗൗരവിന്റെ കുഞ്ഞ്. ഗൗരവില്‍ നിന്ന് തന്നെ ഒരു കുഞ്ഞു വേണമെന്ന അതിയായ ആഗ്രഹത്തെ തുടര്‍ന്നാണ് ഈ മാര്‍ഗം അവലംഭിച്ചതെന്ന് സുപ്രിയ പറഞ്ഞു.






