ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി എ.ബി വാജ്പേയിയുടെ മരണം ബി.ജെ.പി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്ന് വാജ്പേയിയുടെ അനന്തരവള്‍ കരുണ ശുക്ല. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വാജ്പേയിയുടെ പേര് ബി.ജെ.പി നേതൃത്വം വാജ്പേയിയുടെ പേര് രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണെന്ന് കരുണ ശുക്ല കുറ്റപ്പെടുത്തി. ബി.ജെ.പി ദേശീയ നേതൃത്വത്തിനും ഛത്തീസ്ഗഡ് സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് കരുണ ശുക്ല രംഗത്ത് വന്നത്.
ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിംഗ് ഇക്കാലയളവില്‍ ഒരിക്കലും വാജ്പേയിയുടെ പേര് പരാമര്‍ശിക്കുക പോലും ചെയ്തിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ മരണത്തിന് പിന്നാലെ പദ്ധതികളുടെ പേരു മാറ്റുകയും അദ്ദേഹത്തിന്റെ ചിതാഭസ്മം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയും ചെയ്യുകയാണെന്നും കരുണ ശുക്ല കുറ്റപ്പെടുത്തി. വാജ്പേയിയുടെ മരണത്തിന് പിന്നാലെ വാജ്പേയി സര്‍ക്കാര്‍ പല സര്‍ക്കാര്‍ പദ്ധതികളുടേയും പേരു മാറ്റുകയും പുതിയ തലസ്ഥാനമായ നയാ റായ്പുരിന്റെ പേര് അടല്‍ നഗര്‍ എന്നാക്കി മാറ്റുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
അടല്‍ നഗറിലും 27 ജില്ലാ ആസ്ഥാനങ്ങളിലും വാജ്പേയിയുടെ പ്രതിമ സ്ഥാപിക്കുമെന്നും നയാ റായ്പൂരില്‍ ഒരു സെന്‍ട്രല്‍ പാര്‍ക്ക് സ്ഥാപിക്കുമെന്നും രമണ്‍ സിംഗ് പ്രഖ്യാപിച്ചിരുന്നു. വാജ്പേയിയുടെ ചിതാഭസ്മം എല്ലാ സംസ്ഥാനങ്ങളിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഛത്തീസ്ഗഡിലും എത്തിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വിമര്‍ശനവുമായി കരുണ ശുക്ല രംഗത്ത് വന്നത്. സംസ്ഥാനം രൂപീകരിക്കുന്നതിന് നേതൃത്വം കൊടുത്ത വാജ്പേയിയുടെ പേര് പോലും ഇതുവരെ പരാമര്ശിക്കാതിരുന്നവര് അദ്ദേഹത്തിന്റെ മരണശേഷം തിടുക്കത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്നാണ് അന്തരവളും നിലവില്‍ കോണ്‍ഗ്രസ് നേതാവുമായ കരുണ ശു€യുടെ ആരോപണം.






