ജക്കാര്‍ത്ത: 18-ാമത് ഏഷ്യന്‍ ഗെയിംസില്‍ ആറാം ദിനത്തില്‍ ഇന്ത്യക്ക് ഇന്ന് മിന്നും പ്രകടനങ്ങളുടെ തേരോട്ടമായിരുന്നു. സുവര്ണ്ണനേട്ടങ്ങള്ക്ക് പിന്നാലെ ഷൂട്ടിങ്ങില്‍ വന്‍ തിരിച്ചുവരവ് നടത്തി ഇന്ത്യന്‍ താരം ഹീന സിദ്ധു വെങ്കലം നേടി. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് ഹീനയിലൂടെ വെങ്കലത്തിളക്കം നേടിയത്. യോഗ്യത റൗണ്ടില്‍ 13-ാം സ്ഥാനത്തു നിന്നാണ് ഹീന മികച്ച പ്രകടനത്തിലൂടെ മൂന്നാമതെത്തിയത്. 219.2 പോയിന്റ് നേടിയാണ് ഹീന വെങ്കലം നേടിയത്.
ഗെയിംസ് റെക്കോര്‍ഡോടെ 240.3 പോയിന്റ് നേടി ചൈനയുടെ വാങ് കിയാന് സ്വര്‍ണ്ണം നേടി. 237.6 പോയിന്റോടെ കൊറിയയുടെ കിം മിന്ജുങ്ങിനാണ് വെള്ളി. അതേസമയം കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ്ണം നേടിയ മനു ഭേകര്‍ നിരാശപ്പെടുത്തി. 176.2 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് മനു എത്തിയത്. വനിതാ സ്ക്വാഷില്‍ ഇന്ത്യയുടെ ദീപിക പള്ളിക്കല്‍ സെമി പ്രവേശനത്തോടെ മെഡല്‍ ഉറപ്പിച്ചു.
ആറാം ദിനത്തില്‍ തുഴച്ചലിന് പുറമേ പുരുഷന്മാരുടെ ടെന്നീസ് ഡബിള്‍സിലും ഇന്ത്യ സ്വര്‍ണം നേടി. രോഹന് ബൊപ്പണ്ണ-ദിവിജ് ശരണ്ന് സഖ്യമാണ് 6-3, 6-4 ന് കസാക്കിസ്ഥാന്‍ ടീമിനെ തോല്‍പ്പിച്ച് സ്വര്‍ണം നേടിയത്.
ഇതോടെ ഇന്ത്യയുടെ മെഡലുകളുടെ എണ്ണം 24 ആയി. ആറ് സ്വര്‍ണവും അഞ്ച് വെള്ളിയും 13 വെങ്കലവുമാണ് ഇന്ത്യ നേടിയിരിക്കുന്നത്. നിലവില്‍ ഏഴാം റാങ്കിലാണ് ഇന്ത്യ. വനിതകളുടെ കബഡിയിലും ഇന്ത്യക്ക് വെള്ളിയാണ് ലഭിച്ചിരിക്കുന്നത്. ഫൈനലില്‍ ഇന്ത്യ ഇറാനോടാണ് തോറ്റത്.

Comments