വാഷിങ്ങ്ടണ്‍: കേരളത്തിലെ പ്രളയ കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് കൈതാങ്ങായി ആപ്പിള്‍ കമ്പനിയും രംഗത്തെത്തിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആപ്പിള്‍ ഏഴ് കോടി രൂപ സംഭാവന നല്‍കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ശനിയാഴ്ച്ചയാണ് ആപ്പിള്‍ സംഭാവന നല്കുന്ന കാര്യം പ്രഖ്യാപിച്ചത്. ആപ്പിളിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ കേരളത്തിലെ ജനങ്ങളെ പിന്തുണച്ചുകൊണ്ടുള്ള ബാനറും എത്തിയിട്ടുണ്ട്.
''കേരളത്തിലുണ്ടായ ഈ ദുരിതത്തില്‍ ഞങ്ങള്‍ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. സംസ്ഥാനത്ത് നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 7 കോടി രൂപ സംഭാവന ചെയ്യുകയാണ്. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് വീടുകള്‍ നിര്‍മ്മിക്കാനും സ്കൂളുകള്‍ പുനഃനിര്മ്മിക്കാനുമാണ് ഈ തുക''
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിനായി ആപ്പിള്‍ ആപ്പ് സ്റ്റോര്‍, ആപ്പിള്‍ ഐട്യൂണ്‍സ് സ്റ്റോറിലും ഡൊണേഷന്‍ ബട്ടണുകള്‍ ചേര്‍ത്തിട്ടുണ്ട്. ആപ്പിള്‍ ഉപഭോക്താക്കള്‍ക്ക് ആഞ്ച് ഡോളര്‍ മുതല്‍ 200 ഡോളര്‍ വരെ ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് മെഴസി കോര്‍പ്പസിലേക്ക് സംഭാവന ചെയ്യാനുള്ള സൗകര്യവും ഉള്പ്പെടുതിയതായി ആപ്പിള്‍ അറിയിച്ചു.






