ജക്കാര്‍ത്ത : ട്രിപ്പിള്‍ ജംപില്‍ ഇന്ത്യക്കുവേണ്ടി മെഡല്‍ നേടി 48 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് അര്‍പിന്ദര്‍ സിംങ്. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ പത്താം സ്വര്‍ണ്ണമാണിത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലമെഡല്‍ നേടിയതിനുശേഷമുള്ള അര്‍പിന്ദറിന്റെ മികച്ച നേട്ടമാണിത്. മൂന്നാമത്തെ അവസരത്തില്‍ 16.77 മീറ്റര്‍ ദൂരം ചാടിക്കടന്നാണ് അര്‍പിന്ദര്‍ സ്വര്‍ണ്ണത്തില്‍ മുത്തമിട്ടത.്
16.62 മീറ്റര്‍ ദുരം കുറിച്ച ഉസ്ബക്കിസ്ഥാന്റെ റസ്ലിന് കുര്ലോവിന് വെള്ളിമെഡലും, 16.56 മീറ്റര്‍ പിന്നിട്ട ചെനയുടെ ഷുവോ കോ വെങ്കലവും നേടി.
അര്‍പിന്ദറിന്റെ കരിയറിലെ മികച്ച പ്രകടനയമായ 17.17 മീറ്റര്‍ പിന്നിടാന്‍ കഴിഞ്ഞില്ലെങ്കിലും മോഹിന്ദര്‍ സിംങ് ഗില്ലിനു ശേഷം ട്രിപ്പിള്‍ ജംപില്‍ ഇന്ത്യക്കുവെണ്ടി സ്വര്‍ണ്ണം നേടുന്ന പുരുഷ താരമായി അര്‍പിന്ദര്‍ സിംങ്.
1970 ലാണ് മോഹിന്ദര്‍ സിംങ് ഗില്‍ ഇന്ത്യക്കായി മെഡല്‍ നേടിയത്.





