ചെന്നൈ: അരനൂറ്റാണ്ടായി സെന്റ് ജോർജ് കോട്ടയിൽ പ്രവർത്തിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫിസ് പുതിയ സ്ഥലത്തേക്ക് മാറ്റുന്നതിന്റെ ഭാഗമായി 11 കോടി രൂപ അനുവദിച്ചു. സെക്രട്ടേറിയറ്റ് സമുച്ചയത്തിലെ നാമക്കൽ കവിജ്ഞർ മാളികയുടെ പത്താം നിലയിലാണ് പുതിയ ഓഫിസ് ഒരുക്കുന്നത്.
മുഖ്യമന്ത്രിയുടെ ഓഫിസ്, പ്രൈവറ്റ് സെക്രട്ടറിമാരുടെ മുറികൾ, കോൺഫറൻസ് ഹാൾ എന്നിവ ഉൾപ്പെടുന്ന സമുച്ചയമാണ് സജ്ജമാക്കുക. പൊതുമരാമത്ത് വകുപ്പ് മൂന്ന് മാസത്തിനുള്ളിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കും.
ഇതിനൊപ്പം സെക്രട്ടേറിയറ്റിലെ മറ്റ് മന്ത്രിമാരുടെ ഓഫിസുകളും നവീകരിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്.

Comments