
ലണ്ടന്‍: സമ്മര്‍ദ്ദ നിമിഷങ്ങലില്‍ ഏവരും കൂടാരം കയറിയപ്പോള്‍ പൂജാരയുടെ നിശ്ചയദാര്‍ഢ്യത്തെ ചോദ്യം ചെയ്യാന്മാത്രം കെല്‍പ്പുള്ള ഇംഗ്ലീഷ് ബൗളര്‍മാര്‍ ഉണ്ടായിരുന്നില്ല. ചേതേശ്വര്‍ പൂജാരയെന്ന പ്രതിഭയുടെ ഒറ്റയാള്‍ പോരാട്ടമായിരുന്നു സ്താംപ്ടണില് കണ്ടത്. തന്റെ കരിയറിലെ 15-ാം അന്താരാഷ്ട്ര ടെസ്റ്റ് സെഞ്ചുറിയാണ് താരം ഇന്നലെ നേടിയത്. പൂജാരയുടെ സെഞ്ചുറി കരുത്തില്‍ ഇന്ത്യ 27 റണ്‍ ആദ്യ ഇന്നിംഗ്സ് ലീഡ് നേടി പുറത്തായി. പരമ്പരയില്‍ ആദ്യമായി അവസരം ലഭിച്ച മൊയിന്‍ അലിയുടെ ബൗളിംഗിന് മുന്നിലാണ് ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് തകര്‍ന്നത്. അഞ്ച് വിക്കറ്റാണ് മൊയിന്‍ അലി നേടിയത്.
132 റണ്‍സാണ് സമ്മര്ദഘട്ടത്തില് നിന്നും കൂളായി പൂജാരെ നേടിയത്. 257 പന്തുകള്‍ നേരിട്ട പൂജാരെ 16 ബൗണ്ടറികള്‍ നേടി. രണ്ടാം ദിനം രണ്ടാം ഇന്നിംഗ് ആരംഭിച്ച ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടപ്പെടാതെ ആറ് റണ്‍സ് നേടിയിട്ടുണ്ട്. രണ്ട് റണ്‍ നേടിയ അലിസ്റ്റര്‍ കുക്കും നാല് റണ്‍ നേടിയ ജെന്നിംഹ്സുമാണ് ക്രീസില്‍. 21 റണ്‍ ലീഡാണ് ഇപ്പോള്‍ ഇന്ത്യയ്ക്കുള്ളത്.
ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാരുടെ കൂട്ട തകര്‍ച്ചയാണ് കണ്ട്ത്. 19 റണ്‍സ് നേടിയ കെ.എല്‍ രാഹുലാണ് ആദ്യം പുറത്തായത്. പിന്നീട് 23 റണ്‍സുമായി ശിഖര്‍ ധവാനും കൂടാരം കയറി. പിന്നാലെ നായകന് വിരാട് കോഹ്ലി(46), രഹാനെ(11) റിഷഭ് പന്ത്(0), ഹര്‍ദിക് പാണ്ഡ്യ(4) അശ്വിന്(1) മുഹമ്മദ് ഷമി(0) ഇഷാന്ത് ശര്‍മ(14) ബുംമ്ര(6) എന്നിവരും പുറത്തായി. സെഞ്ചുറി നേടിയ പൂജാരെ പുറത്താകാതെ നിന്നു.






