ലുധിയാന: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഇന്റര്‍ കാശിക്കെതിരേ പഞ്ചാബ് എഫ്.സിക്ക് ഏകപക്ഷീയമായ മൂന്ന് ഗോളുകളുടെ ജയം.
ഗുരു നാനാക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പഞ്ചാബിനായി സമീര്‍ സെജോവിക്, എല്‍ഫോങ് എന്‍സുഗുസി, ബെഡെ ഒസുജി എന്നിവര്‍ ഗോളടിച്ചു. കളിയുടെ 61 ശതമാനം സമയത്തും പന്ത് പഞ്ചാബ് താരങ്ങളുടെ പക്കലായിരുന്നു. എട്ട് കളികളില്‍നിന്നു 14 പോയിന്റുള്ള പഞ്ചാബ് ഏഴാം സ്‌ഥാനത്തും ഇന്റര്‍ കാശി ഒന്‍പത് കളികളില്‍നിന്നു 11 പോയിന്റുമായി എട്ടാം സ്‌ഥാനത്തുമാണ്.



