ന്യൂഡല്‍ഹി: അഫ്‌ഗാനിസ്‌ഥാന്റെ മുന്‍ ക്രിക്കറ്റ് താരം ഷാപൂര്‍ സാദ്രാന്‍ അതീവ ഗുരുതരാവസ്‌ഥയില്‍. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന ഹീമോഫാഗോറ്റിക് ലിംഫോഹിസ്‌റ്റിയോസിസ് എന്ന അത്യപൂര്‍വ രോഗമാണു 38 വയസുകാരനായ ഷാപൂറിനെ ബാധിച്ചത്. ജനുവരിയിലാണ് ഷാപൂരിനെ അഫ്‌ഗാനില്‍നിന്നു ഡല്‍ഹിയിലെത്തിച്ചത്‌്്.
അന്നുമുതല്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് അഫ്‌ഗാന്‍ താരം. ഇടംകൈയന്‍ പേസറായിരുന്നു ഷാപൂര്‍. ഈ രോഗം ബാധിച്ചവര്‍ക്ക് അസ്‌ഥികള്‍ ദ്രവിക്കുന്ന അവസ്‌ഥയും കരള്‍, പ്ലീഹ തുടങ്ങിയ ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ നിലയ്‌ക്കുന്ന അവസ്‌ഥയുമുണ്ടാകാം.
അഫ്‌ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മിര്‍വൈസ് അഷ്‌റാഫ്, ട്വന്റി20 ടീം നായകന്‍ റാഷിദ് ഖാന്‍, രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ജയ് ഷാ എന്നിവരുടെ ഇടപെടലിനെ തുടര്‍ന്ന് ഷാപൂരിന് ഇന്ത്യ അടിയന്തര വിസ അനുവദിച്ചു. ഷാപൂര്‍ സാദ്രാന്‍ 2009 മുതല്‍ 2020 വരെ അഫ്‌ഗാനു വേണ്ടി കളിച്ചു. 44 ഏകദിനങ്ങളും 36 ട്വന്റി20 കളും കളിച്ചു.





