തിരുവനന്തപുരം: പ്രലയക്കെടുതിയില് കനത്ത നാശനഷ്ടങ്ങള്‍ കേരളത്തില്‍ ഉണ്ടായ സാഹചര്യത്തില്‍ പുനര്‍നിര്‍മാണത്തിന് 30,000 കോടി രൂപ ആവശ്യമാണെന്ന് ധനമന്ത്രി തോമസ് ഐസക്. സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടേയും ഒരുമാസത്തെ വേതനം സര്‍ക്കാരിന് ലഭിക്കുന്നതോടെ 3800 കോടി രൂപ ലഭിക്കും, എന്നാല്‍ ആരെയും നിര്‍ബന്ധിക്കില്ലെന്ന് മന്ത്രി പറഞ്ഞു.
നിര്‍ബന്ധിത പിരിവ് അംഗീകരിക്കാനാകില്ലെന്ന് ആരോപിച്ച് പ്രതിപക്ഷ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നിക്ഷേപിക്കുക എന്ന സര്‍ക്കാര്‍ ആവശ്യത്തോട് ഒരു വിഭാഗം ആളുകള്‍ യോജിപ്പ് രേഖപ്പെടുത്തിയെങ്കിലും ഓപ്ഷന് വേണമെന്നു മറ്റോരു വിഭാഗം ആവശ്യപ്പെട്ടു. പി.എഫില്‍ നിന്ന് ഒരു മാസത്തെ വേതനം നല്‍കാമെന്ന ആവശ്യവും പരിഗണിക്കുമെന്ന് സര്‍വീസ് സംഘടനാ പ്രതിനിധികളുമായി നടത്തിയ യോഗത്തിനുശേഷം മന്ത്രി തോമസ് ഐസക് വ്യക്തമാക്കി.





