
വിഖ്യാത ജമൈക്കന്‍ ഗായകന് ബോബ് മാര്‍ലിയെ അമേരിക്ക ഗൂഡാലോചനയുടെ ഭാഗമായി കൊലപ്പെടുത്തുകയായിരുന്നെന്ന് ആരോപണവുമായി അമേരിക്കന്‍ റാപ്പ് താരം ടി.ഐ. അമേരിക്ക നടത്തിയ ഗൂഡപദ്ധതിയില് അവരുടെ രഹസ്യാന്വേഷണ വിഭാഗമായ സിഐഎ അദ്ദേഹത്തിന്റെ കാലിന്റെ തള്ളവിരലില്‍ കാന്‍സര്‍ രോഗാണുക്കളെ കയറ്റിവിടുകയായിരുന്നു എന്നാണ് ആരോപണം. മുന്‍ സിഐഎ ഏജന്റ് കൂടിയായ ബില്‍ ഓക്സ്ലിയുടെ മരണക്കിടക്കിയിലെ കുറ്റസമ്മതത്തിന്റെ വാര്‍ത്താഭാഗം എടുത്ത് ഇന്‍സ്റ്റാഗ്രാമില്‍ ടിഐ നടത്തിയ പോസ്റ്റ് വൈറലായി.
അമേരിക്കന്‍ ഗവണ്മെന്റ് 1974 നും 1985 നും ഇടയില്‍ കൊല്ലാന്‍ പദ്ധതിയിട്ട 17 പേരില്‍ ഒരാളായിരുന്നു ബോബ് മാര്ലിയെന്നും താനാണ് അയാളുടെ ശരീരത്തില്‍ കാന്‍സര്‍ ബാക്ടീരിയകളെ പ്രവേശിപ്പിച്ചതെന്നുമാണ് ബില്‍ ഓക്സ്ലിയുടെ വെളിപ്പെടുത്തല്‍. ബ്രെയിന്‍ കാന്‍സര്‍ ബാധിതനായാണ് ബോബ് മാര്‍ലി മരണമടഞ്ഞതെന്നായിരുന്നു ലോകം വിധിയെഴുതിയത്. എന്നാല്‍ 'നോ വുമണ്‍ നോ ക്രൈ' യിലൂടെ മാര്‍ലി ഒരു വിപ്ളവമായി മാറുന്നതും തങ്ങള്‍ക്ക് ഭീഷണിയാകുന്നതും കണ്ടുകൊണ്ട് അമേരിക്ക ഈ നീക്കം നടത്തുകയായിരുന്നു.
ബോബ് മാര്‍ലിയുടെ ബ്ളൂ മൗണ്ടിലെ ഏകാന്തവാസത്തിനിടയില്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ ഫോട്ടോഗ്രാഫര്‍ എന്ന വ്യാജേനെ അടുത്തെത്തിയായിരുന്നു ഓക്സ്ലി അമേരിക്കന്‍ പദ്ധതി നടപ്പാക്കിയത്. കാന്‍സര്‍ അണുക്കള്‍ വരുന്ന ഷൂസ് സമ്മാനിക്കുകയായിരുന്നു. സൈസ് 10 വരുന്ന കണ്‍വേഴ്സ് ഓള് സ്റ്റാര്‍സിന്റെ ഒരു ജോഡി സമ്മാനിച്ചു. വലതുകാലിലെ ഷൂ ഇടാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം അലറിക്കൊണ്ട് പുറത്തേക്ക് ഓടിയെന്നാണ് ഓക്സ്ലി പറഞ്ഞത്. അതായിരുന്നു ജീവിതത്തിന്റെ അവസാനത്തിന്റെ തുടക്കമെന്നും കാന്‍സര്‍ വൈറസും ബാക്റ്റീരികയകളും വെച്ച ഷൂസായിരുന്നു അത്. 1977 ലായിരുന്നു മാര്‍ലി അസുഖബാധിതനായി കണ്ടെത്തിയത്. 1981 മെയ് 11 ന് 36 ാം വയസ്സില്‍ മരിക്കുകയും ചെയ്തു.
അസുഖം പിടിപെട്ട കാലത്ത് തള്ളവിരല്‍ മുറിച്ചു കളയാന്‍ ഡോക്ടര്‍മാര്‍ ബോബ് മാര്ലിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും കടുത്ത റസ്റ്റാഫെറിയാന് വിശ്വാസി ആയിരുന്ന അദ്ദേഹം ശസ്ത്രക്രിയകളെ എതിര്‍ത്തിരുന്നു. റാപ്പ് ഗായകന് ടി ഐ യുടെ പോസ്റ്റ് ഇന്‍സ്റ്റാഗ്രാമില്‍ ഷെയറില്‍ നിന്നും ഷെയറിലേക്ക് കുതിക്കുകയാണ്. അദ്ദേഹത്തിന്റെ 8.9 ദശലക്ഷം ഫോളോവേഴ്സാണ് സംഭവം ഏറ്റെടുത്തിരിക്കുന്നത്.






