
ന്യൂഡല്‍ഹി: സ്വവര്‍ഗ്ഗ ലൈംഗികതയില്‍ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് സ്വവര്‍ഗ്ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതി. പരസ്പര സമ്മതത്തോടെയുള്ള ലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ഉള്‍പ്പെട്ടെ അഞ്ചംഗ ബഞ്ച് വിധിച്ചു. ബ്രിട്ടീഷ് ഭരണകാലത്തെ നിയമം തിരുത്തിയാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി വന്നിരിക്കുന്നത്. ഇക്കാര്യത്തില്‍ ഉണ്ടായ പൊതു താല്‍പ്പര്യ ഹര്‍ജിയില്‍ നാലു വിധി പ്രസ്താവ്യം ഉണ്ടായിരുന്നെങ്കിലും ബഞ്ചിലെ എല്ലാ ചീഫ് ജസ്റ്റീസുമാര്‍ക്കും ഒരേ അഭിപ്രായമായിരുന്നു.
സ്വവര്‍ഗ്ഗലൈംഗികതയുടെ കാര്യത്തില്‍ 157 വര്‍ഷത്തെ ചരിത്രമാണ് തിരുത്തപ്പെട്ടത്. സ്വകാര്യത മൗലീകാവകാശമാണെന്നും ഇത്തരം ലൈംഗികത താല്‍പ്പര്യമുള്ളവര്‍ക്കും മറ്റുള്ളവരേപ്പോലെ തന്നെ മൗലീകാവകാശം ഉണ്ടെന്നും കോടതി വിധിച്ചു. 377 ാം വകുപ്പ് സ്വകാര്യ മൗലീകതയുടെ എതിരാണെന്നും കോടതി പറഞ്ഞു. എല്‍ജിബിടി സമൂഹത്തിന്റെ എല്ലാ അവകാശങ്ങളുടേയും ലംഘനമാണെന്നും കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ നേരത്തേയുണ്ടായ ഹൈക്കോടതി വിധിയെ എതിര്‍ത്ത് സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പ്പര്യ ഹര്‍ജിയിലായിരുന്നു സുപ്രീംകോടതിയുടെ വിധി.






