
ന്യൂയോര്‍ക്ക്: അമേരിക്കയിലേക്ക് വരുന്ന രണ്ട് വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് അസുഖബാധയെന്ന് റിപ്പോര്‍ട്ടുകള്‍. യൂറോപ്പില്‍ നിന്നുള്ള രണ്ട് വിമാനങ്ങളിലെ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കുമാണ് അസുഖബാധ ശ്രദ്ധയില്‍പെട്ടത്. ഫിലാഡല്‍ഫിയയിലേക്ക് വന്ന വിമാനങ്ങളിലാണ് അസുഖബാധിക കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം ദുബായില്‍ നിന്നും എത്തിയ വിമാനത്തില്‍ യാത്രക്കാര്‍ക്കും അസുഖബാധ കണ്ടെത്തിയിരുന്നു. ഇപ്പോള്‍ ജര്‍മനിയുടെ തലസ്ഥാനമായ മ്യൂണികില്‍ നിന്നും പാരിസില്‍ നിന്നും എത്തിയ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനങ്ങളിലെ 250 യാത്രക്കാരെയും പരിശോധനയ്ക്ക് വിധേയരാക്കിയതായി വിമാനത്താവള വക്താവ് ഡയേന്ഗ്രീസ് അറിയിച്ചു. രോഗ പ്രതിരോധ നിയന്ത്രണ വിഭാഗത്തിനു വിവരങ്ങള്‍ കൈമാറി. പ്രാദേശിക സമയം വ്യാഴാഴ്ച ഉച്ചയ്ക്കാണ് ഇരുവിമാനങ്ങളും ഫിലാഡല്ഫിയയിലെത്തിയത്.
കടുത്ത തൊണ്ടവേദനയും ചുമയുമാണ് യാത്രക്കാര്‍ക്ക് അനുഭവപ്പെട്ടത്. എന്നാല്‍ പരിശോധനയില്‍ ഇവര്‍ക്ക് പനിയില്ലെന്നും കണ്ടെത്തുകയായിരുന്നു. ആര്‍ക്കും സാരമായ രോഗങ്ങളുള്ളതായി സൂചനയില്ല. വിശദമായ പരിശോധനാഫലം വന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രം 24 മണിക്കൂറിനകം ഇവരെ പോകുവാന്‍ അനുവദിക്കും. പകര്ച്ചവ്യാധികളുള്ളവരാരും വിമാനത്തിലുണ്ടായിരുന്നില്ലെന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് വക്താവ് ലെസ്ലി സ്കോട്ട് അറിയിച്ചു.
ഫ്ളൂവിന്റെ ലക്ഷണങ്ങളാണ് ദുബായില്‍ നിന്നുള്ള യാത്രക്കാര്‍ കാണിച്ചിരുന്നത്. ഇതില്‍ 19 പേര്‍ക്കും അസുഖബാധിതരാണെന്ന് കണ്ടെത്തിയിരുന്നു. ഇവര്‍ പ്രദേശിക ആശുപത്രിയില്‍ ചികിത്സയിലാണ്.






