ആമസോണ്‍ അലക്സ മലയാളം പഠിക്കുന്നു. ഇംഗ്ലീഷിലുള്ള നിര്‍ദ്ദേശം മാത്രമായിരുന്നു അലക്സ സ്വീകരിച്ചോണ്ടിരുന്നത്, എന്നാല്‍ ഇനിമുതല്‍ പ്രാദേശിക ഭാഷകളില്‍ അലക്സയോട് സംസാരിക്കാന്‍ സാധിക്കും.
ആമസോണ്ന്റെ ആര്‍ട്ടഫിഷ്യല്‍ ഇന്റലിജെന്‍സില്‍ പ്രവര്‍ത്തിക്കുന്ന ഡിവൈസാണ് അലക്സ. ആമസോണിന്റെ ഏറ്റവും പുതിയ സാങ്കേതിക വിദ്യയായ ക്ലിയോ സ്കില്ലിന്റെ അടിസ്ഥാനത്തിലായിരിക്കും മലായാളത്തില് കമാന്റുകള്‍ നല്കുവാന് സാധ്യമാകുന്നത്. ക്ലിയോ സ്കില്ലിന്റെ സഹായത്തോടെ ആമസോണിന്റെ അലക്സ ഡിവൈസിനെ മലയാളം, തമിഴ്, ഹിന്ദി തുടങ്ങിയ പ്രാദേശിക ഭാഷകള്‍ പഠിപ്പിക്കാന്‍ സാധിക്കും.
അലക്സ ആപ്പിലെ സ്കില്‍ സെക്ഷനിലോ ആമസോണ്‍ ഇക്കോ, അലക്സ ഡിവൈസിലോ ക്ലിയോ സ്കില്‍ സംവിധാനം ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കുമെന്ന് ആമസോണ്‍ അറിയിച്ചു.
ക്ലിയോ സ്കില്‍ ആശയവിനിമയത്തിലൂടെ അലക്സയുടെ പ്രാദേശികഭാഷാ നൈപുണ്യം വികസിപ്പിക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടലുകള്‍. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രാദേശിക ഭാഷയില്‍ തന്നെ മറുപടി നല്‍കാനും അലക്സയെ പ്രാപ്തമാക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.






