
ലണ്ടന്‍ : ഓവലിലെ വിടവാങ്ങല്‍ ടെസ്റ്റ് അവിസ്മരണിയമാക്കി അലിസറ്റര്‍ കുക്ക് സെഞ്ച്വറി നേടിയപ്പോള്‍ ഇംണ്ട് കൂറ്റന്‍ ലീഡിലേക്ക് കുതിക്കുന്നു. നാലാം ദിവസം മത്സരം പുരോഗമിക്കുമ്പോള്‍ ഇംണ്ട് ആറ് വിക്കറ്റ് നഷ്ടത്തില്‍ 366 റണ്‍സ് നേടിയിട്ടുണ്ട്. ഇതോടെ ഇംണ്ടിന് 406 റണ്‍സിന്റെ രണ്ടാം ഇന്നിംഗസ് ലീഡുണ്ട്. 15 റണ്‍സ് നേടിയ ബെന്‍ സ്ട്രോക്സും ഒന്‍പത് റണ്‍സ് നേടിയ സാം കുറാനുമാണ് ക്രീസില്‍.
അവസാന ഇന്നിംഗ്സില്‍ 147 റണ്‍സ് നേടിയ ചരിത്രം കുറിച്ച അലിസ്റ്റര്‍ കുക്കിന് ഏതൊരു താരവും ആഗ്രഹിക്കുന്ന മടക്കം ലഭിച്ചപ്പോള്‍ കുക്കിന് മികച്ച പിന്തുണ നല്കിയ ജോയ് റൂട്ടി(125)ന്റെ സെഞ്ച്വറിയും നിര്‍ണായകമായി.
കരിയറിലെ അവസാന ഇന്നുംഗ്സില് സെഞ്ച്വറി പൂര്‍ത്തിയാക്കിയ കുക്ക് കരിയറിലെ 33 ാം സെഞ്ച്വറിയും തന്റെ പേരില്‍ കുറിച്ചു. മുന്‍ മത്സരങ്ങളില്‍ തിളങ്ങാന്‍ കഴിയാതെപോയ കുക്കിന് അറിയാമായിരുന്നു അവസാന മത്സരം മികച്ച യാത്രയയപ്പ് ആകണമെന്ന്. ഇന്നിംഗ്സിന്റെ തുടക്കത്തില്‍ തന്നെ കരുതലോടെ കളിച്ച കുക്ക് സാവധാനം സ്കോര്‍ ഉയര്‍ത്തിയപ്പോള്‍ ഇംണ്ട് മികച്ച സ്കോറിലേക്ക് കുതിച്ചു. 289 പന്തുകളില്‍ എട്ടു ബൗണ്ടറികള്‍ അടക്കം 147 റണ്‍സ് നേടി ഹനുമ വിഹാരിക്ക് വിക്കറ്റു നല്‍കിയാണ് കുക്ക് കൂടാരം കയറിയത്.




