
കണ്ണൂർ: ഗർഭിണിയായ പൊലീസ് ഉദ്യോഗസ്ഥയെയും ഭർത്താവിനെയും മർദിച്ചതായി പരാതി. കണ്ണൂർ പാപ്പിനിശ്ശേരിയിൽ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സംഭവത്തിൽ യുവതിയുടെ പരാതിയെ തുടർന്ന് വളപട്ടണം പൊലീസ് കേസെടുത്തു.
പൊലീസ് ഉദ്യോഗസ്ഥയും ഭർത്താവും സഞ്ചരിച്ച കാർ തടഞ്ഞുനിർത്തിയ ശേഷമാണ് ആക്രമണം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ ഇരുവർക്കും പരിക്കേറ്റതായും പരാതിയിലുണ്ട്.
അതേസമയം, ദേശീയപാതയിൽ ഇവർ സഞ്ചരിച്ച കാർ ഗതാഗതനിയന്ത്രണങ്ങൾ ലംഘിച്ചെത്തിയിരുന്നുവെന്നാണ് പ്രദേശവാസികളുടെ വാദം. ഇത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് പിന്നീട് സംഘർഷത്തിലേക്ക് വഴിമാറിയതെന്നും നാട്ടുകാർ പറയുന്നു.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






