
അമേരിക്കയില്‍ നടന്ന സൗഹൃദ ഫുട്ബോള്‍ മല്‍സരത്തില്‍ ലാറ്റിനമേരിക്കന്‍ വമ്പന്മാരായ ബ്രസീലിനു തകര്‍പ്പന്‍ ജയം. മത്സത്തില്‍ ദുര്‍ബലരായ എല്‍ സാല്‍വഡോറിനെ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്കാണ് മഞ്ഞപ്പട തകര്‍ത്തത്.
മികച്ച പ്രകടനം കാഴ്ച്ചവച്ചതോടെ അടുത്തമാസം അര്‍ജന്റീനയെ നേരിടാനൊരുങ്ങുന്ന ബ്രസീല്‍ ടീം സജ്ജമാണെു തെളിയിച്ചു. എന്നാല്‍ മറ്റെരു മത്സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയില്ലാതെ ഇറങ്ങിയ അര്‍ജന്റീന കൊളംബിയയോട് സമനില വഴങ്ങി.
കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ എല്‍ സാല്‍വഡോര്‍ നല്കിയ പെനാല്‍റ്റി മുതലാക്കി നെയ്മറാണ് ആദ്യ പ്രഹരം നല്കിയപ്പോള് ബ്രസീലിനു വേണ്ടി കരിയറിലെ രണ്ടാമത്തെ മല്‍സരത്തിന് ഇറങ്ങിയ എവര്ട്ടണ് താരം റിച്ചാര്‍ളിസണ്‍ ഇരട്ടഗോളുകളുമായി ഹീറോയായി മാറി. റിച്ചാളിസണ്നു പുറമെ ഫിലിപ്പേ കുടിഞ്ഞ്യോ, മാര്‍ക്വിനോസ് എന്നിവരും ഗോള്‍ നേടി
മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ ഉണര്‍ന്നു കളിച്ച ബ്രസീല്‍ രണ്ടാം മിനിറ്റു മുതല്‍ തന്നെ നയം വ്യക്തമാക്കിയിരുന്നു. സാല്‍വഡോര്‍ ഗോള്‍മുഖത്ത് ആക്രമണങ്ങള്‍ കൊണ്ട് നിറഞ്ഞപ്പോള്‍ മത്സരം അവസാനിക്കുമ്പോള്‍ സ്കോര്‍ബോര്‍ഡ് 5-0 എന്ന നിലയിലായിരുന്നു.





