
ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ എട്ട് സ്വര്‍ണവുമായി ഇന്ത്യയുടെ മുന്നേറ്റം. എട്ട് സ്വര്‍ണവും 15 വെള്ളിയും ഏഴ് വെങ്കലവും അടക്കം 30 മെഡലുകള്‍ നേടിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറാം സ്ഥാനത്താണ്.
ഗെയിംസ് ഇന്ന് സമാപിക്കും. ഇന്ത്യന്‍ സമയം വൈകിട്ട് 10.30 മുതലാണു സമാപന ചടങ്ങുകള്‍. ജൂഡോ താരങ്ങളായ അസ്മിത ഡേ, ഹര്‍ഷ് സിങ് എന്നിവര്‍ സ്വര്‍ണവും യാമിനി മൗര്യ വെള്ളിയും നേടി. ജാവലിന്‍ ത്രോയില്‍ ഒളിമ്പ്യന്‍ നീരജ് ചോപ്ര വെള്ളിയും യഷ് വീര്‍ സിങ് വെങ്കലവും നേടി. ഡെക്കാത്ലണില് തേജസ്വിന് ശങ്കര്‍ വെങ്കലം നേടി ചരിത്രമായി. ട്രിപ്പിള്‍ ജമ്പില്‍ പ്രവീണ്‍ ചിത്രവേല്‍ വെള്ളിയും സെല്‍വ പ്രഭു തിരുമാരന് വെള്ളിയും നേടി. മൂന്ന് സെന്റീ മീറ്ററിന്റെ വ്യത്യാസത്തിലാണു പ്രവീണിന് സ്വര്‍ണം നഷ്ടപ്പെട്ടത്. 16.92 മീറ്റര്‍ ചാടിയ ബെര്‍മുഡയുടെ ജാ എന്ഹായ് പെറിന്ചീഫ് സ്വര്‍ണം നേടി. ഇന്ത്യന്‍ 16.89 മീറ്ററാണു ചാടിയത്. സെല്‍വ പ്രഭുവിന്റെ കന്നി ഗെയിംസായിരുന്നു. വനിതകളുടെ 57 കിലോ വിഭാഗത്തില്‍ ജാസ്മിന് ലംബോറിയ സ്വര്‍ണം നേടി. ലോക ഒന്നാം നമ്പര്‍ താരമായ ജാസ്മിന് നിലവിലെ ചാമ്പ്യന്‍ വടക്കന്‍ അയര്‍ലന്‍ഡിന്റെ മിഖായേല വാല്ഷിനെയാണു ഫൈനലില്‍ തോല്‍പ്പിച്ചത്്. 5-0 ത്തിനായിരുന്നു ജാസ്മിന്റെ ജയം. 54 കിലോ വിഭാഗത്തില്‍ ലോക മൂന്നാം നമ്പര്‍ പ്രീതീ പവാറും സ്വര്‍ണം നേടി. കാനഡയുടെ സ്കാര്‍ലറ്റ് സാവന്ന ഡെല്ഗാഡോയെയാണു പ്രീതി ഇടിച്ചിട്ടത്. സ്വര്‍ണപ്രതീക്ഷയായിരുന്ന ജാദുമണി സിങ് ഫൈനലില്‍ തോറ്റു. പുരുഷന്മാരുടെ 55 കിലോഗ്രാം വിഭാഗത്തില്‍ ഓസ്ട്രേലിയയുടെ ഡിക്സോണിനോട് 5-0 ത്തിനായിരുന്നു ജാദുമണിയുടെ തോല്‍വി. പാകിസ്താന്റെ സുമാമ റെഹ്മാനെതിരേ നടന്ന മത്സരത്തിലെ ജാദുവിന്റെ പ്രകടനം സാമുഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. സൈക്ലിങ് താരങ്ങള്‍ നിരാശപ്പെടുത്തി. പുരുഷ സ്പ്രിന്റില്‍ രോജിത് സിങ് 10.297 സെക്കന്‍ഡില്‍ 22-ാം സ്ഥാനത്തും റൊണാള്‍ഡോ സിങ് ലായ്ജാം 24-ാം സ്ഥാനത്തും ഡേവിഡ് ബെക്കാം ഏല്കാചൂങ് 10.488 സെക്കന്‍ഡില്‍ 25-ാം സ്ഥാനത്തും ഫിനിഷ് ചെയ്തു. പുരുഷന്മാരുടെ 10 കിലോ മീറ്റര്‍ സ്ക്രാച് റേസ് യോഗ്യതാ റൗണ്ടില്‍ ഹര്ഷ്വീര് സിങ് സെയ്ഖോണിനും ദിനേഷ് കുമാറിനും ഫിനിഷ് ചെയ്യാനായില്ല. സൈക്ലിങ് താരങ്ങള്‍ നിരാശപ്പെടുത്തി. പുരുഷ സ്പ്രിന്റില്‍ രോജിത് സിങ് 10.297 സെക്കന്‍ഡില്‍ 22-ാം സ്ഥാനത്തും റൊണാള്‍ഡോ സിങ് ലായ്ജാം 24-ാം സ്ഥാനത്തും ഡേവിഡ് ബെക്കാം ഏല്കാചൂങ് 10.488 സെക്കന്‍ഡില്‍ 25-ാം സ്ഥാനത്തും ഫിനിഷ് ചെയ്തു. പുരുഷന്മാരുടെ 10 കിലോ മീറ്റര്‍ സ്ക്രാച് റേസ് യോഗ്യതാ റൗണ്ടില്‍ ഹര്ഷ്വീര് സിങ് സെയ്ഖോണിനും ദിനേഷ് കുമാറിനും ഫിനിഷ് ചെയ്യാനായില്ല.
ഇന്നു നടക്കുന്ന സമാപന ചടങ്ങില്‍ അടുത്ത ഗെയിംസിന് വേദിയായ അഹമ്മദാബാദിന് ഔദ്യോഗികമായ പ്രഖ്യാപനമുണ്ടാകും. ഗെയിംസ് പതാകയും ഹോസ്റ്റ് ബാറ്റണും അഹമ്മദാബാദ് ഗെയിംസ് സംഘഠടക സമിതിക്കു കൈമാറും. 2030 ലാണ് അഹമ്മദാബാദ് ഗെയിംസ്. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ശതാബ്ദി വാര്‍ഷികം കുടിയാണ് 2030 ല്‍ നടക്കുക. 1930 കാനഡയിലാണു പ്രഥമ ഗെയിംസ് സംഘടിപ്പിച്ചത്. ഗുജറാത്ത് ഉപമുഖ്യമന്ത്രി ഹര്‍ഷ് സാങ്വിയാണു ഗെയിംസ് പതാകയും ഹോസ്റ്റ് ബാറ്റണും ഏറ്റുവാങ്ങുക. ഗുജറാത്തില്‍ നിന്നുള്ള കലാകാരന്മാരും സമാപന ചടങ്ങില്‍ അരങ്ങിലെത്തും. കിങ്സ് ബാറ്റണ്‍ റിലേയ്ക്കും തുടക്കമാകും. 74 കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലും ബാറ്റണ്‍ റിലേയുണ്ടാകും.







Comments