ആലപ്പുഴ: മൂന്നാമത് ജോണ്‍സ് അംബ്രല്ല - കരിക്കമ്പള്ളില്‍ അഡ്വ. കെ.ടി. മത്തായി മെമ്മോറിയല്‍ അഖില കേരള ഇന്റര്‍ സ്കൂള്‍ ഇന്‍വിറ്റേഷന്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ പ്രോവിഡന്‍സ് എച്ച്.എസ്.എസ് കോഴിക്കോടും ഗിരിദീപം ബെഥനി എച്ച്.എസ്.എസ്. കോട്ടയവും ഫൈനലില്‍ കടന്നു.
ആണ്‍കുട്ടികളുടെ സെമി ഫൈനലില്‍ സെന്റ് എഫ്രേംസ് മാന്നാനത്തെ (73-68) തോല്‍പ്പിച്ചാണ് ബെഥനി മുന്നേറിയത്. ഗിരിദീപത്തിനായി രോഹന് (26 പോയിന്റ്), അല്ബിന് (20 പോയിന്റ്), അഭിനവ് (14 പോയിന്റ്) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു.
ഗവണ്മെന്റ് സ്പോര്‍ട്സ് ഡിവിഷന് കുന്നംകുളവും സില്‍വര്‍ ഹില്‍സ് കോഴിക്കോടും തമ്മിലുള്ള സെമിയിലെ ജേതാക്കളെയാണു ഗിരിദീപം നേരിടുക. പെണ്‍കുട്ടികളുടെ സെമിയില്‍ പ്രോവിഡന്‍സ് കോഴിക്കോട് (61-36) എറണാകുളം സെന്റ് തെരേസാസിനെ തോല്‍പ്പിച്ചു. ലിറ്റില്‍ ഫ്ളവര്‍ കൊരട്ടിയും മൗണ്ട് കാര്‍മല്‍ കോട്ടയവും തമ്മിലുള്ള മത്സരത്തിലെ ജേതാക്കളെയാണു പ്രോവിഡന്‍സ് നേരിടുക. ഫൈനല്‍ ഇന്നു നടക്കും







Comments