സൂറിച്ച്: ഫുട്ബോള്‍ ലോകകപ്പ് ടൂര്‍ണമെന്റുകളില്‍ സ്വകാര്യ നിക്ഷേപം കൊണ്ടുവരാനുള്ള വിവാദ പദ്ധതി ഉപേക്ഷിച്ചു.
ലോകമെമ്പാടുമുള്ള ഫുട്ബോള്‍ സംഘടനകളില്‍ നിന്നുള്ള എതിര്‍പ്പിനെത്തുടര്‍ന്നാണു ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ നിലപാട് മാറ്റിയത്.
ഫിഫ ഫോര്‍വേഡ് എന്റര്‍പ്രൈസ് എന്ന വാണിജ്യ ഉപസ്ഥാപനം രൂപീകരിക്കാനും സ്വകാര്യ നിക്ഷേപകര്‍ക്ക് ഓഹരികള്‍ നല്‍കാനുമായിരുന്നു ലക്ഷ്യം. ഫിഫയിലേക്ക് സ്വകാര്യ നിക്ഷേപകരെ കൊണ്ടുവരാനുള്ള നീക്കത്തിനെതിരേ യുവേഫ ശക്തമായ നിലപാടെടുത്തു. ലോകകപ്പ് പൂര്‍ണമായും ബഹിഷ്കരിക്കുമെന്ന് യുവേഫ നിലപാടെടുത്തു. സംഘടനയിലെ 55 അംഗങ്ങളും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണെന്നും യുവേഫ വ്യക്തമാക്കി.






Comments