
ഗ്ലാസ്‌ഗോ: പുരുഷന്മാരുടെ കോമണ്‍വെല്‍ത്ത് ഗെയിംസ് ജാവലിന്‍ ത്രോയില്‍ ഇന്ത്യക്ക് ഇരട്ട നേട്ടം. ഇന്ത്യയുടെ ഇരട്ട ഒളിമ്പിക് മെഡല്‍ ജേതാവ് നീരജ് ചോപ്ര വെള്ളിയും യഷ്‌വീര്‍ സിങ് വെങ്കലവും നേടി.
89.75 ദൂരം കണ്ടെത്തിയ ശ്രീലങ്കയുടെ റോം ഡയമണ്ട് ലീഗ് ജേതാവ് രുമേഷ് തരംഗ പതിരാഗെ സ്വര്‍ണം നേടി. സീസണിലെ മികച്ച പ്രകടനം (85.83 മീറ്റര്‍) പുറത്തെടുത്താണ് നീരജ് വെള്ളി നേടിയത്. 85.41 മീറ്റര്‍ എറിഞ്ഞ യഷ് വീര്‍ സിങ്ങിന്റേതു മികച്ച വ്യക്‌തിഗത പ്രകടനമായിരുന്നു. 85.41 മീറ്ററാണ് താരം വെങ്കലത്തിലേക്ക് എറിഞ്ഞത്. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ ജാവലിനില്‍ ഇരട്ട മെഡലുകള്‍ നേടുന്നത്. രണ്ടാം ശ്രമത്തില്‍ എറിഞ്ഞ 85.83 മീറ്റര്‍ ദൂരമാണ് നീരജിന് മെഡല്‍ സമ്മാനിച്ചത്. സീസണിലെ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമായിരുന്നു അത്.
കാറ്റും കുറഞ്ഞ താപനിലയും മത്സരത്തെ ബാധിച്ചു. ഫൈനലിന്റെ അവസാനം വരെ ഏഴാം സ്‌ഥാനത്തായിരുന്നു യഷ്‌വീര്‍. ആറാം ശ്രമത്തില്‍ 85.41 മീറ്റര്‍ എറിഞ്ഞ് എല്ലാവരേയും അമ്പരപ്പിച്ചു. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്. മത്സരത്തില്‍ പങ്കെടുത്ത മറ്റൊരു ഇന്ത്യന്‍ താരം രോഹിത് യാദവ് 81.56 മീറ്റര്‍ ദൂരത്തോടെ ഏഴാം സ്‌ഥാനത്ത് ഫിനിഷ് ചെയ്‌തു. രുമേഷ് തരംഗ പതിരാഗെ 89.75 മീറ്റര്‍ മാത്രമായിരുന്നു
അംഗീകൃതമായ ഏറ്. അതില്‍ തന്നെ താരം സ്വര്‍ണം ഉറപ്പാക്കി. നിലവിലെ ലോക ചാമ്പ്യന്‍ കെഷ്‌റോണ്‍ വാല്‍കോട്ട്, മുന്‍ ചാമ്പ്യന്‍ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ്, ഒളിമ്പിക് ചാമ്പ്യന്‍ അര്‍ഷാദ് നദീം എന്നിവരെ മറികടക്കാന്‍ ലങ്കന്‍ താരത്തിനായി. പങ്കെടുത്ത മത്സരങ്ങളിലെല്ലാം 90 മീറ്റര്‍ എറിയാനായി. ഈ വര്‍ഷം ആദ്യം 90 മീറ്റര്‍ കടന്നതും ലങ്കന്‍ താരമാണ്. റോം ഡയമണ്ട് ലീഗില്‍ 92.62 മീറ്റര്‍ എറിഞ്ഞു. ജാവലിനില്‍ ലങ്കയുടെ ആദ്യ സ്വര്‍ണമാണിത്. ക്രിക്കറ്റ് താരമായരുന്ന പതിരാഗെ യാദൃശ്‌ചികമായാണു കരിയര്‍ മാറ്റിയത്. മീഡിയം പേസറായിരുന്ന പതിരാഗെ അണ്ടര്‍ 18 വിഭാഗത്തില്‍ മണിക്കൂറില്‍ 150 കിലോ മീറ്റര്‍ വേഗത്തില്‍ പറിഞ്ഞിരുന്നു. കോച്ച് ടോണി പ്രസന്നയുടെ ഉപദേശമാണു ജാവലിനിലേക്കു വഴി തിരിച്ചത്. സ്‌ഥിരതയാണു പതിരാഗെയുടെ മുഖമുദ്ര.
പരുക്കിനെ കുറിച്ചുള്ള ആശങ്കയോടെയാണു മത്സരിച്ചതെന്നു നീരജ് ചോപ്ര പറഞ്ഞു. പരുക്ക് കാരണം ഒരു വര്‍ഷം നീണ്ട ഇടവേളയ്‌ക്ക് ശേഷമാണു സൂപ്പര്‍ താരം കളത്തിലിറങ്ങിയത്. പാരീസ് ഒളിമ്പിക്‌സില്‍ നീരജിനെ മറികടന്നു സ്വര്‍ണം നേടിയ പാകിസ്‌താന്റെ അര്‍ഷാദ് നദീമിന് ഗ്ലാസ്‌ഗോയില്‍ തിളങ്ങാനായില്ല. 77.41 മീറ്റര്‍ വരെയാണു പാക് താരത്തിന് എറിയാനായത്.







Comments