
ശ്രീനഗര്‍: കശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു. ജമ്മു-ശ്രീനഗര്‍ ഹൈവേയ്ക്കു സമീപം കാക്രിയാലില്‍ പോലീസ് വാഹനത്തിനു നേരെ ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. ഏറ്റുമുട്ടലില്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഉള്‍പ്പെടെ 12 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ബുധനാഴ്ച ജജ്ജാര്‍ കോട്‌ലിയിലെ ചെക്‌പോസ്റ്റിനു നേരെ ആക്രമണം നടത്തിയിരുന്നു. ഈ ഭീകരസംഘം ദിര്‍തി ഗ്രാമത്തിലെ ഒരു കുടുംബത്തെ ബന്ദിയാക്കി വീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു. പ്രദേശവാസികള്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് പോലീസും സുരക്ഷാ സേനയും ചേര്‍ന്ന് സംകയുക്തമായി തിരച്ചില്‍ നടത്തിയത്. മൂന്നു ഭീകരരില്‍ രണ്ടു പേര്‍ ലക്ഷ്‌കര്‍ ഇ തൊയ്ബ അംഗങ്ങളാണെന്നാണ് സൂചന.
#WATCH: Encounter underway between security forces & terrorists in Jammu's Kakriyal. 2 terrorists have been killed so far & 9 security personnel have been injured. Locals & journalists take cover. Visuals are deferred. #JammuAndKashmir pic.twitter.com/NLuGQkBCKP
— ANI (@ANI) September 13, 2018






