
ന്യൂഡല്‍ഹി: പ്രളയ ദുരിതം ബാധിച്ച കേരളത്തിന് വിവിധ രാജ്യങ്ങള്‍ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിരുന്നു എന്നാല്‍ ഈ സഹായങ്ങള്‍ ഒന്നും തന്നെ വാങ്ങുവാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവധിച്ചില്ല. യു.എ.ഇയ്ക്കും ജപ്പാനും പുറമെ തായ്ലാന്റും കേരളത്തിന് സഹായം വാഗ്ദാനം ചെയ്തു. ഇക്കാര്യം കേന്ദ്ര ഗവണ്മെന്റിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിദേശ സഹായം ആവശ്യമില്ലെന്ന് പറഞ്ഞ് കേന്ദ്രം ഇത് തള്ളുകയായിരുന്നു. ഒടുവില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന തായിലാണ്ട് സ്വകാര്യ കമ്പനികള്‍ക്ക് കേരളത്തെ സഹായിക്കാന്‍ അനുവാദം ലഭിക്കുകയായിരുന്നു.
കേന്ദ്ര നിര്‍ദ്ദേശ പ്രകാരം സഹായം നല്കുന്ന സമയത്ത് പരിപാടിയില്‍ തായ്ലാന്റ് അംബാസഡര്‍ ഉണ്ടാകരുത്. ഇത് സ്വന്തം ട്വിറ്റര്‍ അകൗണ്ടിലൂടെയാണ് ഇന്ത്യന്‍ തായ്ലാന്റ് അംബാസഡര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
കേരളത്തിന്റെ പ്രളയ ദുരിതാശ്വാസത്തിനായി നല്കിയ സഹായ വാഗ്ദാനത്തെക്കുറിച്ച് അംബാസഡര്‍ ച്യുടിന്ടോണ് സാം ട്വീറ്ററില്‍ പറയുന്നു. ആദ്യം ഗവണ്മെന്റ തലത്തില്‍ സഹായം വാഗ്ദാനം ചെയ്തു. അത് വളരെ മര്യാദയോടെ നിരസിക്കപ്പെട്ടു. പിന്നീട് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത തായ് കമ്പനികള്‍ വഴി സര്‍ക്കാരിന് സഹായം സ്വീകരിക്കാമെന്നായി. ചടങ്ങില്‍ അംബാസഡറെ പങ്കെടുപ്പിക്കരുതെന്ന് നിര്‍ദ്ദേശവും നല്‍കിയെന്ന് അദ്ദേഹം വ്യക്തമാക്കി.







Comments