
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മലയാളികളെ തോക്കു ചൂണ്ടി ആക്രമിച്ച് പരിക്കേല്‍പ്പിച്ച ശേഷം കാറുമായി മോഷ്ടാക്കള്‍ കടന്നു. തിരുവനന്തപുരം സ്വദേശികളായ സുരേഷ്കുമാര്‍, അശോകന് എന്നിവര്‍ക്ക് നേരെ വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് ആക്രമണം നടന്നത്. ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റു.
ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ കക്കദ് ദൂമയില്‍ വെച്ച് നാലംഗസംഘം ഇവരുടെ കാര്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മോഷണം ചെറുക്കാന്‍ ശ്രമിച്ചതോടെയാണ് ആക്രമണം നടന്നത്. ഇരുവരേയും അടിച്ച് അവശരാക്കുകയായിരുന്നു.
ഡല്‍ഹിയില്‍ തന്നെ നടന്ന മറ്റൊരു സംഭവത്തില്‍ ആയുധം കാട്ടി മോഷണം നടത്തിയിരുന്ന ദേശീയഗുസ്തി താരത്തെയും മറ്റു രണ്ടു പേരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സരിതാ വിഹാറില്‍ ബുധനാഴ്ച 65 ലക്ഷം കൊള്ളയടിച്ചതിന്റെ പേരിലാണ് അറസ്റ്റ് ചെയ്തത്. ആയുധം ഉപയോഗിച്ചുള്ള മോഷണ റാക്കറ്റ് നടത്തിയിരുന്ന ഇവര്‍ നേരത്തേ നടത്തിയ മോഷണത്തില്‍ നിന്നുള്ള 7.5 ലക്ഷത്തില്‍ 6 ലക്ഷം രൂപ പോലീസ് പിടിച്ചെടുത്തു.
ദേശീയ ഗുസ്തിതാരം സുനില്‍ കുമാര്‍ അയാളുടെ സഹായിയായ രാജേഷ്, യോഗേന്തര് സരോയാ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും രണ്ടു തോക്കുകളും ഒമ്പതു കാര്ട്രറിഡ്ജുകളും കണ്ടെത്തി. രണ്ടു കാറുകളും പിടിച്ചെടുത്തിട്ടുണ്ട്.






