
തിരുവനന്തപുരം: ഐ.എസ്.ആര്.ഒ. ചാരക്കേസില്‍ പോലീസ് ഉദ്യോഗസ്ഥരുടെ നടപടി മുന്‍ സുപ്രീം കോടതി ജഡ്ജി അധ്യക്ഷനായ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കാനുള്ള സുപ്രീം കോടതി തീരുമാനത്തിന്റെ ആഘാതമേല്‍പ്പിക്കാന്‍ പോകുന്നതു കോണ്‍ഗ്രസിലും യു.ഡി.എഫിലും. അന്നു മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനെതിരേ കോണ്‍ഗ്രസിന് ഉള്ളില്‍നിന്നുണ്ടായ പടയൊരുക്കമാണു ചാരക്കേസിലെത്തിയതെന്ന ആരോപണം പണ്ടേ ശക്തമാണ്.
നഷ്ടം തങ്ങളുടെ പിതാവിനു മാത്രമാണുണ്ടായതെന്നു കെ. കരുണാകരന്റെ മക്കളായ കെ. മുരളീധരനും പത്മജ വേണുഗോപാലും പറഞ്ഞുകഴിഞ്ഞു. ഇപ്പോഴും രാഷ്ട്രീയത്തില്‍ സജീവമായ അഞ്ചു നേതാക്കളാണു ചാരക്കേസിനു പിന്നിലെന്നു പറഞ്ഞ പത്മജ ആദ്യ വെടി പൊട്ടിച്ചുകഴിഞ്ഞു. പഴയ കാര്യങ്ങള്‍ തുറന്നുപറഞ്ഞാല്‍ അതു താങ്ങാന്‍ കോണ്‍ഗ്രസിനു ശേഷിയില്ലെന്ന പരാമര്‍ശത്തിലൂടെ മുരളീധരന് പറയാതെപറഞ്ഞതും അതുതന്നെ. കരുണാകരനോടൊപ്പം കോണ്‍ഗ്രസില്‍ തിരിച്ചെത്തിയശേഷം ഇന്നും അവഗണന നേരിടുന്ന അനുയായികളും ചാരക്കേസ് ആയുധമാക്കിയേക്കാം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും ജുഡീഷ്യല്‍ കമ്മിഷനു മുന്നില്‍ പലരും നടത്താനിടയുള്ള വെളിപ്പെടുത്തലുകള്‍ പൊട്ടിത്തെറിയിലേക്കാകും കൊണ്ടുപോകുക.
അതൊഴിവാക്കാനായി, മുരളീധരനെയും പത്മജയെയും അനുനയിപ്പിക്കാന്‍ െഹെക്കമാന്‍ഡിന്റെ ഇടപെടലിനുള്ള നീക്കങ്ങളുണ്ടായേക്കാം. കരുണാകരന് കെട്ടിപ്പെടുത്ത ഐ ഗ്രൂപ്പിലെ ഒരംഗം മാത്രമായി ഒതുങ്ങിപ്പോയ മുരളീധരനു ഗ്രൂപ്പിനെ െകെപ്പിടിയിലാക്കാന് ലഭിക്കുന്ന ഏറ്റവും മികച്ച സമയമാണിത്. ഇപ്പോള്‍ രമേശ് ചെന്നിത്തലയാണു ഗ്രൂപ്പിന്റെ തലപ്പത്ത്. ചാരക്കേസിന്റെ കാലത്തു കരുണാകരനെതിരെ പരസ്യപ്രചരണം നടത്തിയില്ലെങ്കിലും അദ്ദേഹത്തിന്റെ പുറത്താക്കലിനു സഹായിച്ചവരാണ് പഴയ തിരുത്തല്‍വാദി നേതാക്കള്‍.
ചാരക്കേസിനെ രാഷ്ട്രീയമായി ഫലപ്രദമായി ഉപയോഗിച്ചത് എ ഗ്രൂപ്പാണ്. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കരുണാകരനെതിരേ പരസ്യ പ്രചാരണമാണു നടന്നത്. ഈ വിഷമഘട്ടത്തില്‍ കോണ്‍ഗ്രസിനെ വീണ്ടും പ്രതിരോധത്തിലാക്കുന്നത് കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസന് ഏതാനും മാസം മുമ്പ് നടത്തിയ പ്രസ്താവനയാണ്. കരുണാകരനെതിരായ ആരോപണം കെട്ടിച്ചമച്ചതായിരുന്നെന്ന തരത്തിലുള്ള അദ്ദേഹത്തിന്റെ അഭിപ്രായം ഇപ്പോള്‍ പാര്‍ട്ടിയെ തിരിഞ്ഞുകുത്തിയേക്കാം.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ചാരക്കേസ് കോണ്‍ഗ്രസില്‍ കത്തിപ്പടരാതിരിക്കാന് െഹെക്കമാന്‍ഡിന്റെ ഇടപെടല്‍ ഉണ്ടാകുമെന്നുതന്നെയാണ് അന്നു കരുണാകരനെ പുകച്ചുപുറത്തുചാടിക്കാന്‍ കരുനീക്കിയ നേതാക്കളുടെ മനസിലുള്ളത്. കെ. കരുണാകരനെ ചതിച്ച നേതാക്കള്‍ക്കുള്ള തിരിച്ചടിയാണു ചാരക്കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയെന്നു മകള്‍ പത്മജ വേണുഗോപാല്‍. കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷട്രീയത്തിന്റെ സ്യഷ്ടിയാണു ചാരക്കേസ്. ഇപ്പോഴും സജീവ രാഷ്ട്രീയത്തിലുള്ള അഞ്ചു നേതാക്കളാണ് അതിനു പിന്നില്‍. കരുണാകരനെതിരേയുള്ള ചട്ടുകമായി ഉദ്യോഗസ്ഥര്‍ മാറി. കരുണാകരനെ കുടുക്കാന്‍ നമ്പി നാരായണനെ കരുവാക്കി.
അച്ഛനു നീതി കിട്ടണം. ഗൂഢാലോചന പുറത്തുവരണം. ഇതിനായി ജുഡിഷ്യല്‍ കമ്മിഷനു മുന്നില്‍ എല്ലാം തുറന്നു പറയും. കരുണാകരനെ രാഷ്ട്രീയമായി തകര്‍ത്തെറിയുകയായിരുന്നു കേസിന്റെ ലക്ഷ്യം. കരുണാകരനെ ചതിച്ച നേതാക്കള്‍ ഉന്നത സ്ഥാനങ്ങളില്‍ തുടരുന്നു. ആരൊക്കെയാണു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് കൊച്ചുകുട്ടികള്‍ക്കുപോലും അറിയാമെന്നും പത്മജ പറഞ്ഞു. കരുണാകരന് ഗ്രൂപ്പു രാഷ്ട്രീയത്തിന്റെ ഇരയാണ്. വിശ്വസിച്ച് ഒപ്പംനിര്ത്തിയിരുന്നവര് ഗൂഢാലോചനക്കാരുടെ കൂട്ടത്തില്‍ കൂടി.
അതിനു മുകളില്‍നിന്നുള്ള പിന്തുണയും ഉണ്ടായിരുന്നു. അഞ്ചു പേരില്‍ ഉമ്മന്‍ ചാണ്ടി ഉണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ആരുടെയും പേര് ഇപ്പോള്‍ പുറത്തു പറയില്ലെന്നും അവര്‍ മറുപടി നല്കി. രാജന് കേസ് മുതല്‍ കരുണാകരനെതിരേ നീക്കങ്ങള്‍ ആരംഭിച്ചതാണ്. അമ്മ മരിച്ച സമയത്താണു ചാരക്കേസ് വിവാദമായത്.
മാനസികമായി തളര്‍ന്നിരിക്കുകയായിരുന്നു. അതുകൊണ്ട് ആയുധംവച്ചു കീഴടങ്ങുകയായിരുന്നു. നീതി കിട്ടാത്തത് അച്ഛനു മാത്രമാണെന്നും പത്മജ പറഞ്ഞു. ചാരക്കേസിനു പിന്നിലെ പഴയ കാര്യങ്ങള്‍ പറഞ്ഞാല്‍ താങ്ങാനുള്ള ശേഷി കോണ്‍ഗ്രസിനില്ലെന്നു കെ. മുരളീധരന്. മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനെ ചാരക്കേസില്‍ പെടുത്തി രാജിവയ്പിക്കാന്‍ നടന്ന നീക്കങ്ങള്ക്കൊന്നിനും തന്റെ പക്കല്‍ തെളിവില്ല. എന്നാല്‍ പ്രധാനമന്ത്രിയായിരുന്ന പി.വി. നരസിംഹറാവു അദ്ദേഹത്തെ ചതിച്ചതിനു തെളിവുണ്ട്.
ബാബറി മസ്ജിദിന്റെ തകര്‍ച്ചയെത്തുടര്‍ന്നു കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട സാഹചര്യത്തില്‍ റാവു രാജിവയ്ക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമായിരുന്നു. പകരക്കാരായി ചര്‍ച്ചയിലുയര്‍ന്ന പേരുകളിലൊന്ന് കരുണാകരന്റേതായിരുന്നു. മാധവറാവു സിന്ധ്യ, ബല്‍റാം ഝക്കര്‍ എന്നിവരെ ഹവാലക്കേസില്‍ കുടുക്കിയപ്പോള്‍ കരുണാകരനെ കുടുക്കാന്‍ ചാരക്കേസ് ഉപയോഗിച്ചു. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ഭൂരിപക്ഷമുണ്ടെങ്കില്‍ കരുണാകരന് രാജിവയ്ക്കേണ്ടന്ന് ആവര്‍ത്തിച്ചിരുന്ന റാവു പിന്നീട് ചതിച്ചു. അദ്ദേഹത്തെ രാജിവച്ചു ഡല്‍ഹിക്കു വിളിപ്പിക്കാനുള്ള തീരുമാനം മൂപ്പനാര്‍ ആദ്യം പറഞ്ഞതു തന്നോടാണ്. ഡല്‍ഹിയില്‍ കരുണാകരനെ അപ്രധാനമായ മന്ത്രിസ്ഥാനം നല്കി ഒതുക്കി.
ഗൂഢാലോചന നടത്തിയവരുടെ ലക്ഷ്യം എന്തായാലും അതിന്റെ രക്തസാക്ഷി കരുണാകരനായിരുന്നു. ഗൂഢാലോചനയുടെ കാര്യം അദ്ദേഹം പലരോടും പങ്കുവച്ചിട്ടുണ്ട്. പത്മജയോട് അദ്ദേഹം കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടാവണം. അതിനാലാണ് അഞ്ചു നേതാക്കള്‍ക്കെതിരേ പത്മജ ആരോപണമുന്നയിച്ചത്. അനേ്വഷണ കമ്മിഷനു മുന്നില്‍ െമെതാന പ്രസംഗം പോരാ. തെളിവാണ് ആവശ്യം. അതു തന്റെ പക്കലില്ല. വിളിപ്പിച്ചാല്‍ ഹാജരായി അറിയാവുന്ന കാര്യങ്ങള്‍ പറയും.
കരുണാകരന് ഒഴികെ, ചാരക്കേസില്‍ ഉള്‍പ്പെട്ടവര്‍ക്കെല്ലാം നീതികിട്ടി. നമ്പി നാരായണനു നഷ്ടപരിഹാരം കിട്ടുന്നു. രമണ്‍ ശ്രീവാസ്തവ ഉന്നത പദവിയില്‍ തിരിച്ചെത്തി അന്നു കരുണാകരനെതിരേ പ്രചാരണം നടത്തിയ പിണറായി വിജയന്റെ ഉപദേശകനായി പ്രവര്‍ത്തിക്കുന്നു. സമവാക്യം ശരിക്കും മാറിയത് അവിടെയാണ്. അനേ്വഷണ കമ്മിഷന് മൂന്നു മുന്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുമ്പോള്‍ ഗൂഢാലോചന പുറത്തുവരുമെന്നും മുരളീധരന് പറഞ്ഞു.






