ന്യൂഡല്‍ഹി: പാക്കിസ്ഥാനെതിരെ വിമര്‍ശനവുമായി വിദേശകാര്യ സഹമന്ത്രി വി.കെ സിംഗ്. പാക്കിസ്ഥാനില്‍ ഇപ്പോഴും പട്ടാള ഭരണമാണ് നടക്കുന്നതെന്ന് വി.കെ സിംഗ് ആരോപിച്ചു. പട്ടാളത്തെ ഉപയോഗിച്ച് അധികാരത്തില്‍ വന്നയാളാണ് ഇമ്രാന്. അതുകൊണ്ട് തന്നെ ഇപ്പോഴും പട്ടാളഭരണമാണ് പാക്കിസ്ഥാനില്‍ നടക്കുന്നത്. പാക്കിസ്ഥാനിലെ ഭരണമാറ്റത്തിന് ശേഷം ഇന്ത്യ സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണെന്നും വി.കെ സിംഗ് കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ മാറിയിട്ടും പാക്കിസ്ഥാനില്‍ നിന്നുള്ള നുഴഞ്ഞു കയറ്റം കുറഞ്ഞിട്ടില്ലെന്ന വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു വി.കെ സിംഗ്. ഭരണാധികാരി മാറിയെങ്കിലും പാക്കിസ്ഥാനില്‍ പട്ടാള ഭരണമാണ് നടക്കുന്നത്. അതുകൊണ്ടു തന്നെ പെട്ടെന്നൊരു മാറ്റം പ്രതീക്ഷിക്കേണ്ടന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി വി.കെ സിംഗ് പറഞ്ഞു. ഉചിതമായ സമയത്ത് മാത്രമേ പാക്കിസ്ഥാനുമായി ചര്‍ച്ച സാധ്യമാകൂ എന്നും വി.കെ സിംഗ് കൂട്ടിച്ചേര്‍ത്തു.
പാക്കിസ്ഥാനുമായി നിര്‍ത്തിവച്ച ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിന് നടപടി ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഇന്ത്യയുടെ നയം വ്യക്തമാണെന്നും അനുയോജ്യമായ സാഹചര്യം ഉരുത്തിരിഞ്ഞാല്‍ മാത്രമേ ചര്‍ച്ച സാധ്യമാകൂ എന്നും മന്ത്രി പറഞ്ഞു.






