കൊച്ചി: 'നൂറിന് മുകളിലേക്ക് പെട്രോള്‍ വില വരില, പമ്പിലെ മെഷ്യനില്‍ നൂറ് ഇല്ലലോ...' എന്നു പറയാന്‍ വരട്ടെ. പമ്പുടമകള്‍ ഇതിന് വേണ്ട തൈയാറെടുപ്പുകള് തുടങ്ങികഴിഞ്ഞു. ദിനം പ്രതി ഇന്ധനവില കൂടുന്ന സാഹചര്യത്തിലാണ് പമ്പുകളിലെ ഡിസ്പ്ലേയില്‍ വരുത്തണ്ട മാറ്റത്തിന് തൈയാറെടുക്കുകയാണ് എന്ന് എണ്ണകമ്പനി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നിലവില്‍ പമ്പുകളിലെ മെഷ്യനിന്റെ ഡിസ്പ്ലേയില്‍ 99.99രൂപ വരെയാണ് രേഖപ്പെടുത്താനാവുക. വില നൂറിലെത്തിയാല്‍ ഈ ഡിസിപ്ലേയില് മാറ്റം വരുത്താതെ വില്‍പ്പന നടത്താന്‍ സാധിക്കുകയില്ല. ഈ സാഹചര്യത്തിലാണ് എണ്ണകമ്പനികള്‍ ഡിസിപ്ലേ മാറ്റുന്നതിനെ കുറിച്ച് തീരുമാനമെടുത്തത്. സാധാ പെട്രോളിന്റെ വില നൂറില്‍ എത്താന്‍ സമയം എടുക്കുമെങ്കിലും പ്രീമിയം പെട്രോളിന്റെ വില നൂറിലെത്താന്‍ ആഴ്ച്ചകള്‍ മതിയാകും. കേന്ദ്രീകൃതമായാണ് പമ്പുകളിലെ ഡസ്പ്ലേ പ്രവര്‍ത്തിക്കുന്നത്. ഇതിന് കേന്ദ്ര സെര്‍വറിലും ഓരോ ഔട്ട്ലെറ്റിലുമുള്ള ഡിസ്പ്ലെയിലും മാറ്റങ്ങള്‍ വരുത്തണം. പമ്പുകള്‍ അടച്ചിടാതെ ഇതു മാറ്റുന്നതിനുള്ള ആലോചനകളാണ് കമ്പനികള്‍ നടത്തുന്നത്.
തുടര്‍ച്ചയായി അന്‍പതാം ദിവസവും ഇന്ധനവില വര്‍ധിച്ചു. ലിറ്ററിന് 10 പൈസ വീതമാണ് വര്‍ധിച്ചത്. 85 രൂപ 27 പൈസയാണ് കൊച്ചിയിലെ പെട്രോള്‍ വില, ഡീസലിന് 77.90 രൂപയും. ഏറ്റവും കൂടുതല്‍ വില തിരുവനന്തപുരത്താണ് പെട്രോളിന് 85.40 രൂപയും ഡീസലിന് 78.97 രൂപയും. പെട്രോളിനൊപ്പം ഡീസലും റെക്കോര്‍ഡ് കുതിപ്പ് തുടരുകയാണ്. സെപ്പ്റ്റംബര്‍ ആദ്യദിനം മുതല്‍ വന്‍വിലക്കയറ്റമാണ് ഇന്ധനവിലയിലുണ്ടാകുന്നത്. രൂപയുടെ മൂല്യത്തകര്‍ച്ചയാണ് വില കൂടാനുള്ള കാരണമായി എണ്ണക്കമ്പനികള്‍ പറയുന്നത്.






