
ന്യൂഡല്‍ഹി: മുന്‍ എംപി ബൈജയന്ത് ജയ് പാണ്ഡ പറത്തിയ ഹെലിക്കോപ്റ്റര്‍ പോലീസ് പിടിച്ചെടുത്തു. ഒഡീഷയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. അതീവ സുരക്ഷിത മേഖലയിലൂടെ ഹെലിക്കോപ്റ്റര്‍ പറത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് പോലീസ് ഹെലിക്കോപ്റ്റര്‍ പിടിച്ചെടുത്തത്.
ചിലക്ക ലേക്കിലെ പരിസ്ഥിതി ലോല മേഖലയിലൂടെയാണു ജയ് പാണ്ഡ കോപ്റ്റര്‍ പറത്തിയത്. ജയ് പാണ്ഡയുടെ പിതാവ് സ്ഥാപിച്ച കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഹെലിക്കോപ്റ്ററാണ് പുരി പോലീസ് പിടിച്ചെടുത്തത്. വിനോദ സഞ്ചാരമേഖലയിലൂടെ ഏറെ താഴ്ത്തി ഹെലിക്കോപ്റ്റര്‍ പറത്തുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
എന്നാല്‍ നിരോധന മേഖലയിലേക്കു താന്റെ ഹെലിക്കോപ്റ്റര്‍ പ്രവേശിച്ചു എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ജയ് പാണ്ഡ ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രി നവീന്‍ പട്നായിക്കുമായുള്ള തുടര്‍ച്ചയായ ഉരസലുകളെ തുടര്‍ന്നാണ് ജയ് പാണ്ഡ ബിജെഡിയില്‍ നിന്ന് പുറത്ത് പോയത്. ഇതിനു പിന്നാലെ പാര്‍ട്ടി വിരുദ്ധ നടപടികളുടെ പേരിലാണ് ജയ് പാണ്ഡയെ പുറത്താക്കിയത് എന്ന് പത്രകുറിപ്പ് ബിജെഡി പുറത്തിറക്കി.







Comments