
പ്രേതം പ്രകാശഗോളമായി കുഞ്ഞിന്റെ തൊട്ടിലിനരികില്‍ എത്തിയതിന്റെ ഞെട്ടലിലാണ് സ്റ്റീഫന്‍ ആസ്ട്രോംഗ് എന്നയാള്‍. രാത്രിയിലെ ദൃശ്യങ്ങളുടെ ബാക്കപ്പ് പരിശോധിക്കുന്നതിനിടെയാണ് അവിചാരിതമായി ആ ഞെട്ടിക്കുന്ന കാഴ്ച അയാള്‍ കണ്ടത്. കുരുന്ന് മകള്‍ എല്ലയുടെ മുറിയിലെ കാമറ ദൃശ്യങ്ങളിലാണ് പ്രകാശഗോളമായി പ്രേതം എത്തിയത് സ്റ്റീഫന്‍ കണ്ടത്.
തൊട്ടിലില്‍ ഒരു വശത്തേക്ക് ചരിഞ്ഞ് കിടന്ന് സുഖമായുറങ്ങുകയാണ് മകള്‍. ചുറ്റും സീറോവാള്‍ട്ട് ബള്‍ബിന്റെ അരണ്ട വെളിച്ചം മാത്രം. പെട്ടെന്നാണ് മുറിയുടെ ഇടത്തേ മൂലയില്‍ ഒരു പ്രകാശഗോളം അനങ്ങുന്നതായി സ്റ്റീഫന്‍ ശ്രദ്ധിച്ചത്. ആദ്യം നിലത്ത് മുകളിലേക്ക് ഉയര്‍ന്ന ആ പ്രകാശ ഗോളം എല്ലയുടെ തൊട്ടിലിനടുത്ത് വരെ വന്നു നിന്നു. പെട്ടെന്ന് തന്നെ എല്ലയുടെ തൊട്ടിലില്‍ ഒരു പാവയും പ്രത്യക്ഷപ്പെട്ടു. സ്റ്റീഫന്‍ ഈ കാഴ്ച കണ്ട് അലറിവിളിച്ചു. ശബ്ദം കേട്ട് അടുക്കളയില്‍ ജോലിത്തിരക്കിലായിരുന്ന ഭാര്യയും അവിടേക്ക് ഓടിയെത്തി. ഉടന്‍ തന്നെ ആ പ്രകാശവലയം വെട്ടിത്തിരിഞ്ഞ് അപ്രത്യക്ഷമായി. നടുക്കുന്ന ആ ദൃശ്യങ്ങള്‍ വീണ്ടും കാണാനുള്ള ധൈര്യം ദമ്പതികള്‍ക്ക് ഉണ്ടായില്ല. ഭയന്ന് വിറച്ച ഇരുവരും ഉടന്‍ തന്നെ എല്ലയുടെ മുറിയിലേക്കോടിച്ചെന്ന് അവളെ കോരിയെടുത്ത് പുറത്തേക്കോടി.
ഭയന്ന സ്റ്റീഫന്‍ ഉടന്‍ പാരാ നോര്‍മല്‍ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന പ്രഗത്ഭയായ സാമി റോളിന്സണെ വിളിച്ചുവരുത്തുകയും ചെയ്തു. ആ കുടുംബവുമായി ഏറെ അടുപ്പമുണ്ടായിരുന്ന പൂര്‍വികരുടെ ആരുടെയെങ്കിലും ആത്മാവാകാം വന്നതെന്നാണ് സാമി റോളിന്‍സണ്‍ നല്കുന്ന വിശദീകരണം. സന്ദര്‍ശകനായ ആത്മാവിന് ആ മാസത്തില്‍ ഏതെങ്കിലുമൊരു ദിവസം ജന്മദിനമോ മറ്റെന്തെങ്കിലും പ്രധാനപ്പെട്ട ഓര്‍മ്മ ദിവസമോ ആയതിനാലാവാം അവര്‍ സ്റ്റീഫന്റെ വീട്ടിലെത്തിയതെന്നും സാമി വിശദീകരിക്കുന്നു.






