ഉത്തര്‍പ്രദേശില്‍ അജ്ഞാത പനി പടരുന്നു; ആറാഴ്ചയ്ക്കുള്ളില്‍ 79 മരണം; ക്യാന്‍സര്‍ ഏറ്റവും കൂടുതല്‍ കേരളത്തില്‍... അറിയാം പ്രധാന വാര്‍ത്തകള്‍
ഉത്തര്‍പ്രദേശില്‍ അജ്ഞാത പനി പടരുന്നു; ആറാഴ്ചയ്ക്കുള്ളില്‍ 79 മരണം; ക്യാന്‍സര്‍ ഏറ്റവും കൂടുതല്‍ കേരളത്തില്‍... അറിയാം പ്രധാന വാര്‍ത്തകള്‍
Authored by Web Desk | Last updated: 20 Sep 2018, 3:34 PM | 2 min read
ഉത്തര്‍പ്രദേശില്‍ അജ്ഞാത പനി പടരുന്നു; ആറാഴ്ചയ്ക്കുള്ളില്‍ 79 മരണം
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ അജ്ഞാത പനി പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ട്. ആറ് അഴ്ചയ്ക്കൊള്ളില് 79 ആളുകള്‍ പനി ബാധിച്ച് മരിച്ചുവെന്ന് സര്‍ക്കാര്‍ അധികൃതര്‍ ബുധനാഴ്ച അറിയിച്ചു. ഇതേതുടര്‍ന്ന് ആരോഗ്യവകുപ്പ് സംസ്ഥാനത്ത് അതീവജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങളില്‍ ബോധവത്കരണം നടത്തുമെന്നും സര്‍ക്കാര്‍ വക്താവ് അറിയിച്ചു.
സംസ്ഥാനത്ത് ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ബെറേലിയിലാണ്. 24 പേര്‍ക്കാണ് ഇവിടെ മാത്രം ജീവന് നഷ്ടപ്പെട്ടത്. കൂടാതെ ബദൗണില്‍ 23, ഹര്‍ദോയിയില്‍ 12 സീതാപൂരില്‍ എട്ട് ബറൈച്ചിയില്‍ ആറും പിലിഭിത്തില്‍ നാലും ഷാജഹാന്‍പൂരില്‍ രണ്ടുപേരുമാണ് മരിച്ചത്.
പൊതു നിരത്തുകളിലെ അനധികൃത ഫ്ളക്സുകള്‍ നീക്കാന്‍ ഹൈക്കോടതി ഉത്തരവ്
കൊച്ചി : പൊതു നിരത്തുകളിലെ മുഴവന്‍ ഫ്ളക്സും നീക്കാന്‍ ഹൈക്കോടതി ഉത്തരവ്. തദ്ദേശസ്ഥാപനങ്ങളുടെ അനുമതി ഇല്ലാതെ പൊതുസ്ഥലങ്ങളില്‍ ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. മതിയായ അനുമതികളില്ലാതെ പൊതു സ്ഥലങ്ങളില്സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാനും കാല്‍നട യാത്രക്കാര്‍ക്കും വാഹന ഗതാഗതത്തിനും തടസമുണ്ടാക്കുന്ന വിധത്തില്‍ ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു.
കണ്ണൂര്‍ വിമാനത്താവളത്തില്‍ വലിയ യാത്രാവിമാനം ഇറക്കി പരിശോധന നടത്തി
കണ്ണൂര്‍ വിമാനത്താവളത്തിന് കൊമേഴ്ഷ്യല്‍ ലൈസന്‍സ് നല്‍കുന്നതിന്റെ ഭാഗമായി വലിയ യാത്രാവിമാനം പറത്തിയുള്ള പരിശോധന ഇന്ന് ആരംഭിച്ചു. 190 സീറ്റുകളുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് ബോയിങ് വിമാനമാണ് ഇന്ന് കണ്ണൂരില്‍ ഇറക്കിയത്.
അന്താരാഷ്ര്ട സിവില്‍ ഏവിയേഷന്‍ ഓര്ഗനൈസേഷന് നിബന്ധന പ്രകാരമുള്ള ഡി.വി.ആര്.ഒ പരീക്ഷണത്തിനാണ് യാത്രവിമാനമിറങ്ങിയത്. എയര്‍ട്രാഫിക് കണ്‍ട്രോളില്‍നിന്ന് റൂട്ടുകളുടെ നിര്‍ണയം, എയര്‍പോര്‍ട്ടുകള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കുന്ന റേഡിയോ നാവിഗേഷന്‍ തുടങ്ങിയവയുടെ കാര്യക്ഷമത ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.
വിമാനത്തിനുള്ളിലെ മര്‍ദ്ദം നിയന്ത്രിച്ചില്ല; യാത്രക്കാരുടെ മൂക്കിലും ചെവിയിലും നിന്ന് രക്തസ്രാവം; ജെറ്റ് എയര്‍വേസ് തിരിച്ചിറക്കി
മുംബൈ: വിമാനത്തിനുള്ളിലെ മര്‍ദ്ദം നിയന്ത്രിക്കാന്‍ ജീവനക്കാര്‍ മറന്നുപോയത് വരുത്തിവച്ചത് വലിയ വിന. മര്‍ദ്ദത്തിലെ വ്യതിയാനത്തെ തുടര്‍ന്ന് യാത്രക്കാരുടെ മൂക്കിലും ചെവിയില്‍ നിന്നും രക്തസ്രാവമുണ്ടായി. നിരവധി പേര്‍ക്ക് തലവേദനയും അനുഭവപ്പെട്ടു. ഇതോടെ വിമാനം 45 മിനിറ്റിനു ശേഷം യാത്രമധ്യേ മുംബൈയിലേക്ക് തിരിച്ചിറക്കി. വിമാനത്തിലുണ്ടായിരുന്ന 166 പേരില്‍ 30 ഓളം യാത്രക്കാരാണ് അവശരായത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ക്യാന്‍സര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തില്‍: ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
കാന്‍സറിനെ കുറിച്ച് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാന്‍സര്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണെന്നാണ് പുറത്ത് വന്നിരിക്കുന്നത്. 1996 മുതല്‍ 2016 വരെയുള്ള കണക്കനുസരിച്ച്, 28 തരം കാന്‍സറാണ് സംസ്ഥാനങ്ങളിലാകെ റിപ്പോര്‍ട്ട് ചെയ്തത്. 2026 ഓടെ കേരളത്തില്‍ ഒരു ദിവസം 180 എന്ന കണക്കില്‍ കാന്‍സര്‍ ബാധിതരായവരുടെ എണ്ണം വര്‍ധിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.