ഒര്‍ലാന്‍ഡോ: യാത്രാവിമാനം തട്ടികൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടയില്‍ വിദ്യാര്‍ത്ഥി പിടിയിലായി. സുരക്ഷാവേലി ചാടിക്കടന്ന് വിമാനത്തിലേക്ക് യുവാവ് കടന്നെങ്കിലും ഉടന്‍തന്നെ പിടികൂടുകയായിരുന്നു എന്ന് വിമാനത്താവളം അധികൃതര്‍ പറഞ്ഞു. 22 കാരനായ നിഷാല്‍ സങ്കത് ആണ് പിടിയിലായത്. ഫ്ലോറിഡയിലെ ഒര്‍ലാന്‍ഡോ വിമാനത്താവളത്തിലാണ് സംഭവം. വിമാനത്തില്‍ യുവാവ് പ്രവേശിച്ചെങ്കിലും വിമാനം ചലിപ്പിക്കാനായില്ല.
ഫ്ലോറിഡ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാര്‍ത്ഥിയായ നിഷാലിന് പൈലറ്റ് ലൈസന്‍സ് ലഭിച്ചിരുന്നെങ്കിലും വിമാനം പറത്താന്‍ യോഗ്യത നേടിയിരുന്നില്ല. വൈഫൈ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള അറ്റകുറ്റപണികള്‍ക്കായി വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനമാണ് തട്ടികൊണ്ടുപോകാന്‍ ശ്രമം നടന്നത്.
ഇയാള്‍ക്ക് ഭീകരപ്രവര്‍ത്തനവുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന് മെല്‍ബണ്‍ പോലീസ് മേധാവി പറഞ്ഞു. യുവാവിന്റെ ലക്ഷ്യം എന്താണെന്നത് അവ്യക്തമാണെന്നും ഇയാളുടെപക്കല്‍ നിന്ന് ആയുധങ്ങളോ മറ്റ് സ്പോടകവസ്തുക്കളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പോലീസ് പറഞ്ഞു. നിഷാല്‍ ലഹരിവസ്തുകള്‍ ഉപയോഗിച്ചിരുന്നതായും പരിശോധനയില്‍ തെളിഞ്ഞിട്ടില്ലെന്ന് പോലീസ് അറിയിച്ചു.






